ന്യൂദല്‍ഹി: ഇന്റര്‍നാഷണല്‍ ബോക്സിങ് അസോസിയേഷന്‍ റാങ്കിങ്ങില്‍ ഇന്ത്യയുടെ യുവതാരം ദേവേന്ദ്രൊ സിങ്ങിന് രണ്ടാം സ്ഥാനം.
കഴിഞ്ഞമാസം നടന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ 49 കിലോ ഗ്രാം വിഭാഗത്തില്‍ വെള്ളി നേടിയ ദേവേന്ദ്രൊ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് രണ്ടാമനായത്. ഇന്ത്യന്‍ ബോക്സര്‍ക്ക് ഇപ്പോള്‍ 1550 പോയിന്റുണ്ട്.
മനോജ് കുമാര്‍ (64 കിലോഗ്രം വിഭാഗം) ആദ്യ പത്തില്‍ കുതിച്ചെത്തി. ശിവ് ഥാപ്പ ( 56 കിലോഗ്രാം), വികാസ് കൃഷ്ണന്‍ എന്നിവരും പുതുക്കിയ പട്ടികയിലെ മുന്‍നിരക്കാര്‍. ഥാപ്പ നാലാമതും വികാസ് ഏഴാമതുമാണ്.
ഒളിംപിക് വെങ്കലമെഡല്‍ ജേതാവ് വിജേണ്ടര്‍ സിങ് (മിഡില്‍വെയ്റ്റ്) പന്ത്രണ്ടാം സ്ഥാനത്തുണ്ട്. വനിതകളില്‍ മേരി കോം (2050 പോയിന്റ്) മൂന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ എല്‍. സരിതാ ദേവി ഏഴാം സ്ഥാനം ഉറപ്പിച്ചു.
















