ഗാസ്ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിയെ പിടിച്ചുകുലുക്കി മരുന്നടി വിവാദം. ഉത്തേജ ക മരുന്ന് ഉപയോഗം തെളിഞ്ഞതിനെ തുടര്‍ന്ന് നൈജീരിയയുടെ ടീനേജ് വെയ്റ്റ്ലിഫ്റ്റര്‍ ചിക്ക അമലാഹയെ പുറത്താക്കി.വനിതകളുടെ 53 കിലോഗ്രാം വിഭാഗത്തിലെ സ്വര്‍ണ മെഡല്‍ ജേത്രിയായിരുന്നു അമലാഹ.
പതിനാറുകാരിയായ അമലാഹ 196 കിലോഗ്രാം ഉയര്‍ത്തിയാണ് കനകമണിഞ്ഞത്. ഗെയിംസ് ചരിത്രത്തില്‍ ഭാരദ്വേഹന സ്വര്‍ണ മെഡല്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന പെരുമയും അമലാഹയ്ക്കു വന്നുചേര്‍ന്നിരുന്നു. എന്നാല്‍ മരുന്നടിക്കു പിടിക്കപ്പെട്ടതോടെ അതെല്ലാം നാണക്കേടിനു വഴിമാറി. ജൂലൈ 25നു നടത്തിയ പരിശോധനയില്‍ അമലാഹ കുടുങ്ങുകയായിരുന്നു.
















