ലണ്ടന്‍: ഇംഗ്ലണ്ട് ക്രിക്കറ്റ് താരം മൊയീന്‍ അലിയെ പാലസ്തീന് അനുകൂല ബാന്‍ഡ് ധരിക്കുന്നതില്‍ നിന്ന് വിലക്കി. ഐസിസി മാച്ച് റഫറി ഡേവിഡ് ബൂണിന്റേതാണ് നടപടി. ഇന്ത്യയുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ അവശേഷിക്കുന്ന ദിവസങ്ങളില്‍ അലിക്ക് വിവാദ ബാന്‍ഡ് ഉപേക്ഷിക്കേണ്ടിവരും.
സതാംപ്റ്റന് ടെസ്റ്റിന്റെ ആദ്യ ദിവസങ്ങളിലാണ് ‘ഗാസയെ രക്ഷിക്കൂ -പാലസ്തീനെ മോചിപ്പിക്കൂ’ എന്നെഴുതിയ ചരട് മൊയീന്‍ അലി കൈയില്‍ കെട്ടിയത്. ഇതു വിവാദമായപ്പോള്‍ ഇംഗ്ലണ്ട് ആന്‍ഡ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് ഇടപെട്ടു. മനുഷ്യാവകാശപരമായ സന്ദേശമാണ് മൊയീന്റെ ബാന്ഡിലുള്ളതെന്നും രാഷ്ട്രീയ പ്രസ്താവനയല്ലെന്നും ഇസിബി വാദിച്ചു. എന്നാല്‍ ഐസിസി അതു തള്ളിക്കളയുകയായിരുന്നു.
















