Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ബാഡ്മിന്റണ്‍: കശ്യപ് ഫൈനലില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2014, 09:03 pm IST
inSports

ഗ്ലാസ്‌ഗോ: ഇന്ത്യന്‍ സൂപ്പര്‍താരം പി. കശ്യപ് കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണിലെ പുരുഷ വിഭാഗം സിംഗിള്‍സിന്റെയും വനിതാ ഡബിള്‍സില്‍ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യവും ഫൈനലില്‍ കടന്നു. ഇതോടെ ബാഡ്മിന്റണില്‍ ഇന്ത്യക്ക് രണ്ട് മെഡല്‍ ഉറപ്പായി.

പുരുഷസിംഗിള്‍സ് സെമിഫൈനലില്‍ ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ വംശജന്‍ രാജീവ് ഔസേപ്പിനെയാണ് കശ്യപ് തകര്‍ത്തത്. ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്കാണ് 2010 ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലെ വെങ്കല മെഡല്‍ ജേതാവായ കശ്യപ് ഫൈനലില്‍ പ്രവേശിച്ചത്. ഒരു മണിക്കൂറും 23 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 18-21, 21-17, 21-18 എന്ന സ്‌കോറിനാണ് കശ്യപ് ഇംഗ്ലീഷ് താരത്തെ കീഴടക്കിയത്. ആദ്യ ഗെയിം നഷ്ടപ്പെട്ട ശേഷം രണ്ടും മുന്നും ഗെയിമുകളില്‍ ഉജ്ജ്വല ഫോമിലേക്കുയര്‍ന്ന കശ്യപ് എതിരാളിയുടെ കടുത്ത വെല്ലുവിളി അതിജീവിച്ചാണ് കലാശപ്പോരാട്ടത്തിന് അര്‍ഹത നേടിയത്. 1982-ല്‍ സയ്യിദ് മോദി ബ്രിസ്‌ബെയ്ന്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ ഫൈനലില്‍ പ്രവേശിച്ചശേഷം പിന്നീട് ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പുരുഷതാരം ബാഡ്മിന്റണ്‍ സിംഗിള്‍സ് ഫൈനലില്‍ പ്രവേശിക്കുന്നത്. അന്ന് മോദി സ്വര്‍ണ്ണം നേടുകയും ചെയ്തിരുന്നു. മറ്റൊരു സെമിഫൈനലില്‍ ഇന്ത്യയുടെ ഗുരുസായ് ദത്ത് പുറത്തായി. സിംഗപ്പൂരിന്റെ ഡി. വോംഗാണ് ഇന്ത്യന്‍ താരത്തെ വാശിയേറിയ മത്സരത്തിനൊടുവില്‍ പരാജയപ്പെടുത്തി ഫൈനലില്‍ പ്രവേശിച്ചത്. 21-16, 19-21, 15-21 എന്ന സ്‌കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. ആദ്യ ഗെയിം നേടിയ ഗുരുസായ് ദത്ത് സിംഗിള്‍സില്‍ ഓള്‍ ഇന്ത്യന്‍ ഫൈനലിന്റെ സൂചന നല്‍കിയെങ്കിലും തുടര്‍ന്നുള്ള രണ്ട് ഗെയിമുകളില്‍ സിംഗപ്പൂര്‍ താരത്തിന്റെ മികവിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. ഗുരുസായ് ദത്തിന് ഇനി വെങ്കലത്തിനായി പോരാടാം. സെമിയില്‍ കശ്യപിനോട് പരാജയപ്പെട്ട രാജീവ് ഔസേഫാണ് വെങ്കലത്തിനായുള്ള പോരാട്ടത്തില്‍ ഗുരുസായി ദത്തിന്റെ എതിരാളി. ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ പി. കശ്യപാണ് ഡി. വോംഗിന്റെ എതിരാളി.

വനിതാ ഡബിള്‍സില്‍ ജ്വാലഗുട്ട-അശ്വിനി പൊന്ന സഖ്യം മലേഷ്യന്‍ ജോഡികളായ ലൂ യിന്‍ ലിം-ലി പെയ് ജിംഗ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് ഫൈനലില്‍ പ്രവേശിച്ചത്.

അതേസമയം ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായ പി.വി. സിന്ധു സെമിഫൈനലില്‍ പുറത്തായി. ഗെയിംസിലെ രണ്ടാം സീഡായ സിന്ധു നാലാം സീഡ് കാനഡയുടെ മൈക്കലെ ലീയോട് നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പരാജയപ്പെട്ടത്. സ്‌കോര്‍: 20-22, 20-22. സിന്ധുവിന് ഇനി വെങ്കല മെഡലിന് വേണ്ടി പോരാടാം. കഴിഞ്ഞ ദല്‍ഹി ഗെയിംസില്‍ വനിതാ സിംഗിള്‍സില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിനായിരുന്നു സ്വര്‍ണ്ണം. ഇത്തവണ സൈനയുടെ അഭാവത്തില്‍ ലോകചാമ്പ്യന്‍ഷിപ്പിലെ വെങ്കല മെഡല്‍ ജേത്രിയായിരുന്ന സിന്ധു സ്വര്‍ണ്ണം നേടുമെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ഇന്ത്യന്‍ ക്യാമ്പ്.

അതേസമയം ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ പ്രതീക്ഷ അസ്തമിച്ചു. പുരുഷ സിംഗിള്‍സ് സെമിഫൈനലില്‍ ഇന്ത്യയുടെ പ്രതീക്ഷയായ ശരത് കമാല്‍ സെമിഫൈനലില്‍ തോറ്റ് പുറത്തായതോടെയാണ് സ്വര്‍ണ്ണ മെഡല്‍ പ്രതീക്ഷക്ക് വിരാമമായത്. ഇന്നലെ നടന്ന സെമിഫൈനലില്‍ സിംഗപ്പൂരിന്റെ ജിയാന്‍ ഹാനാണ് ഇന്ത്യന്‍ താരത്തെ പരാജയപ്പെടുത്തിയത്. 2010ലെ ദല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസിലും ശരത് കമാല്‍ സെമിഫൈനലില്‍ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ തവണത്തെപോലെ ഇത്തവണയും ശരത്തിന് വെങ്കലത്തിനായി ഇനി പോരാടാം. ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്‌ഫോര്‍ഡാണ് എതിരാളി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.