മുംബൈ: ഇന്ത്യയുടെ സുരക്ഷാ ഏജന്‍സികള്‍ക്ക് ഇനി ഉറക്കമില്ലാത്ത രാത്രികള്‍. അധോലോക രാജാവ് ദാവൂദ് ഇബ്രാഹിമും നൈജീരിയന്‍ ഭീകര സംഘടനയായ ബോക്കോ ഹറാമും കൈകോര്‍ക്കുന്നു എന്നതാണ് അതിന് കാരണം. ഇന്ത്യയിലേയ്ക്ക് മയക്കമരുന്നു കടത്തുന്നതിനാണ് ഇവരുടെ ഒത്തു ചേരല്‍. അതിനായി ദാവൂദിന്റെ ഡി കമ്പനിയുമായിട്ടാണ് ബോക്കോ ഹറാം യോജിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോര്‍ട്ടുകളനുസരിച്ച് അടുത്തിടെ ദാവൂദിന്റെ ഇളയ സഹോദരന് അന്‍സസ് ഇബ്രാഹിം നൈജീരിയയിലെ ലോഗോസിലെത്തി ബോക്കോ ഹറാം തലവന്‍ അബൂബക്കര്‍ ഷക്കാവുമായി കണ്ടുമുട്ടിയിരുന്നു എന്നാണ് വിവരം.
ഇന്ത്യയില്‍ മയക്കു മരുന്നു വില്പന നടത്താന്‍ ദാവൂദിന്റെ സംഘടനാ പാടവത്തെ ഉപയോഗിക്കുകയാവും ബോക്കോ ഹറാമിന്റെ ലക്ഷ്യം . എന്നാല്‍ ദാവൂദ് സംഘാംഗങ്ങളില്‍ മിക്കവരും ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നോട്ടപ്പുള്ളികളായത് കൊണ്ട് ഇന്ത്യയില്‍ത്തന്നെയുള്ള നൈജീരിയന്‍ വംശജരെ ഉപയോഗിക്കാനാണ് കൂടുതല്‍ സാദ്ധ്യത എന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങളുടെ കണക്കുകൂട്ടല്‍.ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഏകദേശം രണ്ടായിരത്തോളം നൈജീരിയന്‍ വംശജര്‍ ഇന്ത്യയിലുണ്ട് . ഇതില്‍ നല്ലൊരു ശതമാനം പേരും വിസ തീര്‍ന്നതിനു ശേഷം നിയമവിരുദ്ധമായി ഇവിടെ കഴിയുന്നവരാണ്.
ഗോവ , മുംബൈ തുടങ്ങിയ നഗരങ്ങളില്‍ മയക്കുമരുന്നിന്റെ ചെറുകിട കച്ചവടം ചെയ്യുന്ന നൈജീരിയന്‍ സ്വദേശികളെ ഒരു കുടക്കീഴിലാക്കി കാര്യങ്ങള്‍ നടത്തുകയെന്നതാവണം ഇരു കൂട്ടരുടെയും ലക്ഷ്യം . അല്‍ ഖൊയ്ദയുടെ കയ്യില്‍ നിന്നും മയക്കുമരുന്നിന്റെ ഒരു വന്‍ ശേഖരം തന്നെ ഡി കമ്പനിക്ക് ലഭിച്ചിട്ടുണ്ടെന്നും പകരമായി ആയുധങ്ങളും പണവും നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നൈജീരിയയില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തി ശ്രദ്ധനേടിയ ബോക്കോ ഹറാം , അല്‍ഖൊയ്ദയുടെ നിയന്ത്രണത്തിലുള്ള സംഘടനയാണ് .ഈയടുത്ത് 300 ഓളം സ്കൂള്‍ വിദ്യാര്‍ത്ഥിനികളെ തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ബോക്കോ ഹറാം അവരെ ഇതുവരെയും വിട്ടയച്ചിട്ടില്ല .
പ്രതികരിക്കാൻ ഇവിടെ എഴുതുക: