Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ജാക്ക് കല്ലിസ് അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2014, 11:08 pm IST
inSports

ജോഹന്നാസ്ബര്‍ഗ്: ലോകം കണ്ട എക്കാലത്തെയും മികച്ച ഓള്‍ റൗണ്ടറായ ദക്ഷിണാഫ്രിക്കയുടെ ജാക്ക് കല്ലിസ് അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞു. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും ഇനി താനുണ്ടാകില്ലെന്ന് കല്ലിസ് വ്യക്തമാക്കി. എന്നാല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ കല്ലിസ് ഐപിഎല്ലിലും ഓസ്‌ട്രേലിയന്‍ ബിഗ്ബാഷ് സിഡ്‌നി തണ്ടേഴ്‌സിലും തുടര്‍ന്നും കളിക്കുമെന്നും വ്യക്തമാക്കി.

2013-ല്‍ ടെസ്റ്റില്‍ നിന്നും കല്ലിസ് വിരമിച്ചിരുന്നു. ഇന്ത്യക്കെതിരെ ഡര്‍ബനിലായിരുന്നു കല്ലിസിന്റെ അവസാന ടെസ്റ്റ്. അവസാന ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടി കല്ലിസ് അവസാന ഇന്നിംഗ്‌സ് ഉജ്ജ്വലമാക്കുകയും ചെയ്തു.

ജൂലൈ 12ന് ശ്രീലങ്കക്കെതിരെയാണ് കല്ലിസ് അവസാന ഏകദിനം കളിച്ചത്. ഈ മത്സരത്തില്‍ നാല് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കയുടെ ഈ സൂപ്പര്‍താരത്തിന് നേടാന്‍ കഴിഞ്ഞത്. ഇതോടെയാണ് ഏകദിനത്തില്‍ നിന്നും കല്ലിസ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അടുത്ത വര്‍ഷത്തെ ഏകദിന ലോകകപ്പ് ക്രിക്കറ്റ് ലക്ഷ്യം വെച്ചാണ് കഴിഞ്ഞ വര്‍ഷം കല്ലിസ് ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറഞ്ഞതെങ്കിലും ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ തീര്‍ത്തും പരാജയപ്പെട്ടതോടെയാണ് അന്താരാഷ്‌ട്ര കരിയര്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് കല്ലിസ് പറഞ്ഞു. ശ്രീലങ്കക്കെതിരെ അടുത്തിടെ കളിച്ച മൂന്ന് ഏകദിനങ്ങളില്‍ നിന്ന് 0, 1, 4 എന്നിങ്ങനെയായിരുന്നു കല്ലിസിന്റെ സ്‌കോര്‍. നീണ്ട 19 വര്‍ഷത്തെ കരിയറിനാണ് കല്ലിസ് അവസാനം കുറിച്ചത്. 1995-ഡിസംബര്‍ 14ന് ഇംഗ്ലണ്ടിനെതിരെ ഡര്‍ബനില്‍ നടന്ന ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച കല്ലിസ് 1996 ജനുവരി ഒമ്പതിന് കേപ് ടൗണില്‍ ഇംഗ്ലണ്ടിനെതിരെ തന്നെ ഏകദിനത്തിലും തുടക്കം കുറിച്ചു.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി 166 ടെസ്റ്റുകളില്‍ കളിച്ച കല്ലിസ് ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവരില്‍ മൂന്നാം സ്ഥാനത്താണ്. 13289 റണ്‍സാണ് കല്ലിസ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അടിച്ചുകൂട്ടിയത്. 15921 റണ്‍സ് നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറും 13378 റണ്‍സ് നേടിയ മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിംഗുമാണ് റണ്‍വേട്ടയില്‍ കല്ലിസിന് മുന്നിലുള്ളത്. 45 സെഞ്ചുറികളും 58 അര്‍ദ്ധസെഞ്ചുറികളും കല്ലിസിന്റെ ഇന്നിംഗ്‌സിന് മാറ്റുകൂട്ടുന്നു. ടെസ്റ്റിലെ സെഞ്ചുറി വേട്ടയില്‍ 51 റണ്‍സ് നേടിയ സച്ചിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് കല്ലിസ്. റിക്കി പോണ്ടിംഗിന് 41 സെഞ്ചുറകളാണുള്ളത്. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 292 വിക്കറ്റുകളും കല്ലിസ് സ്വന്തമാക്കിയിട്ടുണ്ട്.

328 ഏകദിനങ്ങള്‍ കളിച്ച കല്ലിസ് 11,579 റണ്‍സും 273 വിക്കറ്റും നേടിയിട്ടുണ്ട്. 17 സെഞ്ചുറികളും 86 അര്‍ദ്ധ സെഞ്ചുറികളും കല്ലിസ് സ്വന്തമാക്കി. ട്വന്റി 20യിലും കല്ലിസ് മികവുകാട്ടി. 25 മത്സരങ്ങളില്‍ നിന്നായി അഞ്ച് അര്‍ദ്ധസെഞ്ചുറി ഉള്‍പ്പെടെ 666 റണ്‍സ് നേടിയ കല്ലിസ് ബൗളിംഗില്‍ നിന്ന് 12 വിക്കറ്റുകളും കരസ്ഥമാക്കി. എന്നാല്‍ 2012 ഒക്ടോബറിന് ശേഷം കല്ലിസ് രാജ്യത്തിന് വേണ്ടി ട്വന്റി 20 കളിച്ചിട്ടില്ല.

ദക്ഷിണാഫ്രിക്കക്ക് വേണ്ടി ടെസ്റ്റിലും ഏകദിനത്തിലും പതിനായിരത്തിലേറെ റണ്‍സ് നേടിയ ഏക താരമെന്ന ബഹുമതിയും കല്ലിസിനാണ്. കൂടാതെ ഏകദിനത്തിലും ടെസ്റ്റിലുമായി പതിനൊന്നായിരത്തിലേറെ റണ്‍സും 250ലേറെ വിക്കറ്റുകളും വീഴ്‌ത്തിയ ഏക താരവും കല്ലിസാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

Entertainment

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

Kerala

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

Kerala

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.