സതാംപ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ 330 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ ഇന്ത്യ ഫോളോ ഓണിലായി. നേരത്തെ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്‌സില്‍ 569 റണ്‍സ് നേടിയിരുന്നു. ഇതിന് മറുപടിയായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയുടെ ഇന്നിംഗ്‌സ് 330 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ജയിംസ് ആന്‍ഡേഴ്‌സണാണ് ഇന്ത്യയുടെ തകര്‍ച്ച പൂര്‍ത്തിയാക്കിയത്.
നേരത്തെ, ഫോളോ ഓണ്‍ ഒഴിവാക്കാന്‍ 46 റണ്‍സ് കൂടി വേണമെന്ന നിലയില്‍ ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യയ്‌ക്ക് നായകന്‍ എം.എസ്.ധോണിയുടെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നായകനു പിന്നാലെ ആന്‍ഡേഴ്‌സന്റെ പന്തില്‍ മുഹമ്മദ് ഷാമിയും(അഞ്ച്) മടങ്ങി.
ഇന്ത്യയെ ഫോളോ ഓണ്‍ ചെയ്യിക്കാതെ രണ്ടാമിന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 13.1 ഓവറില്‍ ഒരു വിക്കറ്റിന് 53 റണ്‍സ് എന്ന നിലയിലാണ്.
















