ബംഗളൂരു: വിബ്ജിയോര്‍ സ്കൂളില്‍ ഒന്നാംക്ലാസുകാരി പീഡിപ്പിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രാജ്യത്തെ നാണംകെടുത്തി ബംഗളൂരുവിലെ സ്കൂളില്‍ വീണ്ടും പീഡനം. ഇത്തവണ ഏഴുവയസുകാരിയാണ് പീഡനത്തിനിരയായത്. സംഭവത്തെ തുടര്‍ന്ന് സ്കൂള്‍ ജീവനക്കാരന്റെ മകനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഈ മാസം 14ാം തീയതിയാണ് ഈസ്റ്റ് ബംഗളൂരിലെ പ്രശസ്തമായ വിബ്ജിയോര്‍ സ്കൂളില്‍ ആറ് വയസുകാരിയായ വിദ്യാര്‍ത്ഥിനിയെ സ്കൂളിലെ കായികാധ്യാപകര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. അധ്യാപകരെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: