മുംബൈ: ഇറാഖിനെതിരെ യുദ്ധം ചെയ്യുന്ന സിറിയയിലെ ഐഎസ്ഐഎസ് ഭീകരസംഘടനയില്‍ ചേരാന്‍ കല്യാണിലെ നാല് യുവാക്കളെ അയച്ചവര്‍ക്കെതിരെ റംസാന് കഴിഞ്ഞാല്‍ നപടിയുണ്ടാകും. ആഘോഷങ്ങള്‍ക്ക് ശേഷം ഇവരെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ ഏജന്‍സികള്‍ സൂചന നല്കി.
ഇത് സംബന്ധിച്ച് മുന്‍ സിമി പ്രവര്‍ത്തകര്‍ ഉള്‍പ്പടെ 52 പേരെ പോലീസ് ചോദ്യം ചെയ്തു. പോലീസ് ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ച് വരികയാണ്. കല്യാണില്‍ നിന്നുള്ള രണ്ട് യുവാക്കള്‍ വീട്ടിലേക്ക് വിളിക്കുകയും സിറിയയില്‍ ഐഎസ്ഐഎസ്ഐയില് ചേര്‍ന്ന് യുദ്ധം ചെയ്യുകയാണെന്ന് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: