ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസിലെ റാണി ആരെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു, പെട്രീഷിയ ബെസൗബെന്‍കോ.
ഈ കനേഡിയന്‍ ജിംനാസ്റ്റിക്‌സ് താരം ഇതുവരെ കൊയ്തത് അഞ്ച് സ്വര്‍ണ മെഡലുകള്‍. റിഥമിക് ജിംനാസ്റ്റിക്‌സിലാണ് ബെസൗബെന്‍കോയുടെ അത്ഭുത പ്രകടനം.
ടീം, ഓള്‍ റൗണ്ട് ഇനങ്ങളിലായ നേരത്തെ തന്നെ രണ്ടുതവണ സുവര്‍ണ നേട്ടം കുറിച്ച ബെസൗബെന്‍കോ ഇന്നലെ മൂന്നിനങ്ങളില്‍ ഒന്നാം സ്ഥാനക്കാരിയായി.
റിഥമിക് വ്യക്തിഗത ഹൂപ്പ്, ബോള്‍, ക്ലബ്‌സ് എന്നിവയില്‍ ഒന്നാംസ്ഥാനം ഉറപ്പിച്ചു.
റിഥമിക് റിബണ്‍ വിഭാഗത്തില്‍ ബെസൗബെന്‍കോയ്‌ക്ക് വെങ്കലവും ലഭിച്ചു.
















