ലണ്ടന്‍: ഐവറികോസ്റ്റുകാരനായ സൂപ്പര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബ ഇംഗ്ലീഷ് ക്ലബ്ബ് ചെല്‍സിയില്‍ തിരിച്ചെത്തി. താരവും ടീമും തമ്മില്‍ ഒരുവര്‍ഷത്തെ കരാര്‍ ഒപ്പിട്ടു. 36കാരനായ ദ്രോഗ്ബ 2012 ചാമ്പ്യന്‍സ് ലീഗ് വിജയത്തിനു പിന്നാലെയാണ് ചെല്‍സി വിട്ടത്. കോച്ച് ഹോസെ മൗറീഞ്ഞോയുടെ പ്രത്യേക താത്പര്യം ബ്ലൂസിന്റെ പാളയത്തിലേക്കുള്ള രണ്ടാംവരവിന് ദ്രോഗ്ബയ്‌ക്ക് അവസരമൊരുക്കി.
എളുപ്പമുള്ള തീരുമാനം. ഹോസെയ്‌ക്കൊപ്പം വീണ്ടും സഹകരിക്കാനുള്ള അവസരത്തെ തള്ളിക്കളയാനായില്ല. ചെല്‍സി ടീമും ഞാനും തമ്മിലെ ആത്മബന്ധത്തെപ്പറ്റി എല്ലാവര്‍ക്കും അറിയാം. എനിക്കു സ്വന്തം വീടുപോലെയാണ് ചെല്‍സി, ദ്രോഗ്ബ സ്വന്തം വെബ്‌സൈറ്റില്‍ കുറിച്ചു. വിജയതൃഷ്ണയില്‍ ഒട്ടുംകുറവുവന്നിട്ടില്ലെന്നും ദ്രോഗ്ബ കൂട്ടിച്ചേര്‍ത്തു.
















