ന്യൂദല്‍ഹി: ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിഉദ്ഘാടനം ചെയ്ത കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വെബ്സൈറ്റ് മൈ ഗവ് സദ്ഭരണത്തിനുള്ള വഴിയാണ്. ജനങ്ങള്‍ക്ക് പ്രത്യേകിച്ച് യുവജനങ്ങള്‍ക്ക്,സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാനുള്ള അവസരമാണിത്.സദ്ഭരണത്തിനുള്ള പുതിയ ആശയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നല്‍കാം. നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം, വിഷയങ്ങള്‍ നിര്‍ദ്ദേശിച്ച് അവയില്‍ ചര്‍ച്ച നടത്താം, രേഖകളും ഫോട്ടോകളും പഠനറിപ്പോര്‍ട്ടുകളും വീഡിയോകളും പഌാനുകളും എല്ലാം സര്‍ക്കാരിന് സമര്‍പ്പിക്കാം.ഇവ അംഗങ്ങള്‍ക്ക് കൈമാറാം. അംഗീകാരം കിട്ടുന്ന ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും പോയന്റുകളും നല്‍കും. നാഷണല്‍ ഇന്‍ഫര്‍മാറ്റികസ് സെന്റര്‍, ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നിവരാണ് സൈറ്റ് പരിപാലിക്കുക.
പല പല ഗ്രൂപ്പുകളും കോര്‍ണറുകളുമാണ് വെബ്സൈറ്റിന്റെ പ്രത്യേകത. കഌന്‍ ഗംഗ, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, കഌന്‍ ഇന്ത്യ, സ്കില്‍ഡ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, തൊഴില്‍ സൃഷ്ടി … അങ്ങനെ പല വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഓരോ ഗ്രൂപ്പിലും ഓണ്‍ലൈനിലും നേരിട്ടും ആശയങ്ങള്‍ നല്കുന്നവരില് നിന്ന് അത് സ്വീകരിക്കാന്‍ സംവിധാനമുണ്ട്. ഓരോ മേഖലയിലും ജനകീയ പങ്കാളിത്തത്തോടെ ഗുണപരമായ മാറ്റം വരുത്തുകയാണ് ലക്ഷ്യം.
സൈറ്റില്‍ രണ്ട് വേദികളാണ് ഉള്ളത്. ഒന്ന് ഡിസ്കസ്( ചര്‍ച്ച) രണ്ട് ഡൂ( ചെയ്യുക) സൈറ്റിന് മൊബൈല്‍ ആപ്പും തയ്യാറാക്കുന്നുണ്ടെന്ന് ഇലക്ട്രോണിക്സ് വകുപ്പ് സെക്രട്ടറി ശര്‍മ്മ പറഞ്ഞു. മൊബൈലില്‍ ഫോട്ടോയെടുത്ത് സൈറ്റിലിടാന്‍ കഴിയും.സര്‍ക്കാര്‍ പദ്ധതികള്‍ക്കുള്ള പൊതു ഓഡിറ്റ് പോലെയും ഈ സൈറ്റ് പ്രവര്‍ത്തിക്കും. അതായത് പദ്ധതികള്‍ സുതാര്യമായിരിക്കും. ഉദാഹരണത്തിന് സര്‍ക്കാര്‍ പദ്ധതികള്‍ എവിടം വരെയായിയെന്ന് ജനങ്ങള്‍ക്ക് ഫോട്ടോയെടുത്ത് സൈറ്റിലിടാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: