ജനീവ: ലോക ഭക്ഷ്യവിതരണ സബ്സിഡിയും കര്‍ഷക സഹായക സംവിധാനവും തകര്‍ക്കുന്ന അമേരിക്കന്‍ നേതൃത്വത്തിലുള്ള ശ്രമത്തെ ഡബ്ല്യുടിഒയുടെ ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ ഭാരതം തടഞ്ഞു.
അതിശക്തമായ നിലപാടിലൂടെ ഡിസംബര്‍ 31-നു മുമ്പ് ഇക്കാര്യത്തില്‍ സര്‍വര്‍ക്കും സ്വീകാര്യമായ നിലപാടു രൂപപ്പെടുത്തും വരെ ഒരു നടപടിയും പാടില്ലെന്ന നരേന്ദ്ര മോദി സര്‍ക്കാരിന്റെ നിലപാട് ഭാരത അംബാസിഡര്‍ അഞ്ജലി പ്രസാദ് യോഗത്തില്‍ അവതരിപ്പിച്ചു. വന്‍കിട രാജ്യങ്ങളുടെ സബ്സിഡി വിരുദ്ധ നയം നടപ്പാക്കുന്നതു പാടേ തടഞ്ഞുകൊണ്ടുള്ള ഭാരത നിലപാട് ഡബ്ല്യുടിഒയുടെ ചരിത്രത്തിലെ വന്‍ വഴിത്തിരിവാകും.
കര്‍ഷകരില്‍നിന്ന് സംഭരിക്കുന്ന ഭക്ഷ്യ വസ്തുക്കളുടെ 10 ശതമാനം മാത്രമേ രാജ്യത്തു സബ്സിഡിയില്‍ വിതരണം ചെയ്യാവൂ എന്നും അതിനു മുകൡല്‍ വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കള്‍ക്ക് വന്‍ വില ഈടാക്കണമെന്നാണ് അമേരിക്കന്‍ നയപരിപാടിയുടെ ലക്ഷ്യം. കര്‍ഷകരില്‍നിന്നുള്ള സംഭരണം ഇല്ലാതാക്കുന്നതും രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷയെ ബാധിക്കുന്നതുമാണ് ഇത്. ബാലിയില്‍ മൂന്നു മാസം മുമ്പു നടന്ന ഡബ്ല്യുടിഒ യോഗത്തില്‍ പ്രതിപക്ഷത്തിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുപിഎ സര്‍ക്കാരിനു വേണ്ടി മന്ത്രി കമല്‍നാഥ് താല്‍ക്കാലിക ഒഴിവുകഴിവുകള്‍ പറഞ്ഞ് സമയം നീട്ടി വാങ്ങുകയായിരുന്നു. എന്നാല്‍ ഇന്നലെ ജനീവയില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ മോദി സര്‍ക്കാരിന്റെ ശക്തമായ നിലപാട് അംബാസഡര്‍ പ്രഖ്യാപിക്കുകയായിരുന്നു.
ഭാരതത്തിലെയും ഒട്ടേറെ വികസ്വര രാജ്യങ്ങളുടെയും സാമ്പത്തിക ഭദ്രതയേയും ഭക്ഷ്യ സുരക്ഷയേയും കാര്‍ഷിക മേഖലയേയും നിര്‍ണായകമായി ബാധിക്കാവുന്ന നയം നടപ്പാക്കാനുള്ള അമേരിക്കന്‍ രഹസ്യ-സമ്മര്‍ദ്ദ തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണ് ഇന്നലത്തെ നിലപാടോടെ ഉണ്ടായിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: