Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle

അരങ്ങത്ത് ഡോ. സീത ഡോ. ഊര്‍മിള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2014, 08:57 pm IST
in Lifestyle

രാമായണത്തിലെ സീതയുടെയും ഊര്‍മിളയുടെയും ത്യാഗപൂര്‍ണ്ണമായ ജീവിതകഥ നൃത്തരൂപത്തില്‍ അവതരിപ്പിക്കുകയാണ് രണ്ട് സഹോദരിമാര്‍. ‘നീലമന സിസ്റ്റേഴ്‌സ്’ എന്നറിയപ്പെടുന്ന ഡോക്ടര്‍ സഹോദരിമാരാണ് നൃത്തരൂപം രംഗത്തെത്തിക്കുന്നത്. കൊട്ടാരക്കര നീലമന ഇല്ലത്ത് ഡോ. എന്‍.എന്‍. മുരളിയുടെയും യോഗവതിയുടെയും മക്കളായ ഡോ. ദ്രൗപതി, ഡോ.പത്മിനി എന്നിവരാണ് നൃത്തരംഗത്തെ വിസ്മയമായി മാറുന്നത്.

ഇന്നത്തെ സ്ത്രീ സമൂഹത്തിന് കണ്ടുപഠിക്കാനുള്ള നിരവധി ഗുണങ്ങള്‍ ഈ നൃത്തരൂപത്തിലുണ്ടെന്ന് സഹോദരിമാര്‍ പറയുന്നു. ഭാരത സംസ്‌കാരത്തെ മറന്ന് എന്തിനും ഏതിനും പാശ്ചാത്യ സംസ്‌കാരത്തിന് പിറകെ പായുന്നവര്‍ക്കും, മായികവലയത്തില്‍ പ്പെട്ട് ജീവിതം ഹോമിക്കുന്ന സ്ത്രീ സമൂഹത്തിനും സീതയേയും ഊര്‍മിളയേയും മാതൃകയാക്കാം. ഒരര്‍ത്ഥത്തില്‍ സ്ത്രീ ശാക്തീകരണമാണ് ഈ നൃത്തരൂപം- അവര്‍ പറഞ്ഞു.

ആത്മനിവേദനം എന്നപേരില്‍ ഭരതനാട്യവും കുച്ചുപ്പുടിയും സമന്വയിപ്പിച്ചാണ് നാല്‍പ്പത്തി അഞ്ച് മിനിട്ട് നീണ്ടുനില്‍ക്കുന്ന നൃത്തശില്‍പ്പം രംഗത്ത് അവതരിപ്പിക്കുന്നത്. ഭരതനാട്യത്തിലൂടെ ദ്രൗപതിയാണ് സീതക്ക് ജീവന്‍ നല്‍കുന്നത്. കുച്ചുപ്പുടിയിലൂടെ ഊര്‍മിളയെ പത്മിനിയും അവതരിപ്പിക്കുന്നു. തോല്‍പ്പാവക്കൂത്തിലൂടെയാണ് മന്ഥര എത്തുന്നത്. ഇന്നത്തെ സമൂഹത്തിന്റെ ദുഷ്ട ചിന്തകളുടെ പ്രതീകമാണ് ഇവിടെ മന്ഥര. തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌കൃതി ഭവന്‍ മുതല്‍ രാജ്യത്തിന്റെ പ്രധാന കലാകേന്ദ്രങ്ങളില്‍ അവതരിപ്പിച്ച നൃത്തത്തിന് ഇതിനകം ഇവര്‍ കയ്യടി നേടികഴിഞ്ഞു.

കുട്ടിക്കാലത്ത് തന്നെ ഇരുവരും നൃത്തലോകത്തേക്ക് ചുവടുവെച്ചു. സ്‌കൂള്‍ കലോത്സവങ്ങളിലും യൂണിവേഴ്‌സിറ്റി കലോത്സവങ്ങളിലുമൊക്കെ സ്ഥിരമായി കലാതിലക പട്ടം ഇവരെ തേടിയെത്തി. പിന്നീട് ജീവിത വഴി തേടാന്‍ എം.ബി.ബി.എസ് അക്കാദമിക് ബിരുദം വേണമെന്ന് ബന്ധുക്കള്‍ പറഞ്ഞപ്പോള്‍ ഇരുവരും അവിടെയും മികച്ച വിജയം നേടി. പാരമ്പര്യത്തിന്റെ വൈദ്യ പുണ്യം ഉണ്ടെങ്കിലും കലയുടെ വഴിയേ നടക്കാനാണ് രണ്ടുപേരും താത്പര്യം കാട്ടിയത്. ഡോക്ടറുടെ വേഷം അഴിച്ചുവച്ചുകൊണ്ട് കാലില്‍ ചിലങ്കകെട്ടിയപ്പോള്‍ ആദ്യം എതിര്‍ത്തവര്‍ പിന്നീട് അനുഗ്രഹിച്ചു. നൃത്തമോഹത്തെ പരിപോഷിപ്പിക്കുന്നവര്‍ തന്നെ ജീവിതയാത്രയില്‍ പങ്കാളികളായപ്പോള്‍ നൃത്തത്തെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഡോ. പ്രവീണ്‍ നമ്പൂതിരി ദ്രൗപതിക്കും ഡോ. കൃഷ്ണന്‍ നമ്പൂതിരി പത്മിനിക്കും നൃത്തവേദികളിലേക്കുളള വഴികാട്ടികളാണിപ്പോള്‍.

ദ്രൗപതിക്ക് ഭരതനാട്യത്തോടാണ് പ്രിയമെങ്കില്‍ കുച്ചുപ്പുടിയിലാണ് പത്മിനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഭരതനാട്യത്തില്‍ ലാസ്യവും താളവും എന്ന വിഷയത്തില്‍ ഗവേഷണം നടത്തുകയാണ് ദ്രൗപതി. കുച്ചുപുടിയോടൊപ്പം ഡയബറ്റോളജിയിലും ഉപരിപഠനം പൂര്‍ത്തിയാക്കി നൃത്തത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പത്മിനി. തങ്ങളുടെ കഴിവുകള്‍ വരുംതലമുറക്ക് പകര്‍ന്ന് നല്‍കാന്‍ നാട്യപ്രിയ എന്ന പേരില്‍ നൃത്ത പരിശീലന കേന്ദ്രം കൊട്ടാരക്കര, കൊല്ലം, കോട്ടയം എന്നിവിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്. ഭരതനാട്യം, മോഹിനിയാട്ടം, ഒഡീസി എന്നിവ കോര്‍ത്തിണക്കി ഈ രംഗത്തെ പ്രശസ്ത കലാകാരന്‍മാരേയും ചേര്‍ത്ത് സെപ്തബംറില്‍ കൊല്ലത്ത് വലിയ ഒരു നൃത്തവിരുന്നൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഈ സഹോദരിമാര്‍. ഇതില്‍ നിന്ന് കിട്ടുന്ന പണം കിഡ്‌നി രോഗികളായ പാവപ്പെട്ടവര്‍ക്ക് ചികിത്സക്കായി നല്‍കാനാണ് തീരുമാനം.

ജി. സുരേഷ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മമ്മൂട്ടി ഉറ്റസുഹൃത്താണെന്ന് പൊളി, മഞ്ജുവാര്യര്‍ ഉള്‍പ്പെടെ ആരും വന്നില്ല, ആകെ വന്നത് നാദിര്‍ഷ മാത്രം…രമേഷ് പിഷാരടിയുടെ താരജാഡ പൊളിഞ്ഞു

Local News

കോഴിക്കോട് ജില്ലയിൽ വീണ്ടും വൻ വെടിമരുന്ന് ശേഖരം പിടികൂടി : കണ്ടെടുത്തത് 184 കിലോഗ്രാം വെടിമരുന്ന്

Kollam

ഹോട്ടൽ ഉടമ സക്കീർ ഹുസൈനെ കുത്തിക്കൊലപ്പെടുത്തിയ സംഭവം : പ്രതി ഇർഷാദ് പിടിയിൽ

World

പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നു ; ഇന്ത്യയ്‌ക്ക് ഒരു പ്രധാന പങ്ക് വഹിക്കാൻ കഴിയുമെന്ന് ഇറാൻ അംബാസഡർ

Kerala

ഒന്നും പറയാൻ കിട്ടാത്തതിനാൽ വ്യാജ വാർത്തകൾ എഴുതുന്നത് ചിലർക്ക് ശീലമായി മാറി ; ഒളിഞ്ഞിരുന്ന് വീഡിയോ എടുത്ത് പ്രചരിപ്പിക്കുന്നു ; ആർ ശ്രീലേഖ

പുതിയ വാര്‍ത്തകള്‍

ബിജെപിയ്‌ക്ക് വിജയസാധ്യതയുള്ളിടത്ത് കോണ്‍ഗ്രസ്-സിപിഎം-ലീഗ് ഡീല്‍ ഉണ്ട്, മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ വിഴുങ്ങി: എം..ടി. രമേശ്

മാരാര്‍ജി ഭവനില്‍ ബിജെപി 47-ാം സ്ഥാപനദിനം ആഘോഷിച്ചു

മ്യാൻമറിൽ പരിശീലനം, ഇന്ത്യയിൽ ഗൂഢാലോചന ; യുഎസ് പൗരനും ആറ് ഉക്രേനിയക്കാരും ജുഡീഷ്യൽ കസ്റ്റഡിയിൽ

‘കാസ’യുടെ പിൻതുണ എൻഡിഎയ്‌ക്ക്; ക്രൈസ്തവ സഭയും വിശ്വാസികളും എൻഡിഎയ്‌ക്ക് ഒപ്പം നിൽക്കണമെന്ന് ആഹ്വാനം

അസമിലും താമരക്കാലം , അഭിപ്രായ സർവേയിൽ ബിജെപി സഖ്യത്തിന് പടുകൂറ്റൻ വിജയം ; കോൺഗ്രസിന്റെ “കൈപ്പത്തി” പോസ്റ്ററുകളിലൊതുങ്ങും

2025ലെ കേന്ദ്രസാഹിത്യ അക്കാദമി ബാലസാഹിത്യ പുരസ്കാരം ലഭിച്ച എഴുത്തുകാരനാണ് ശ്രീജിത്ത് മൂത്തേടത്ത്(ഇടത്ത്) പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ (നടുവില്‍) കുടക് വനത്തില്‍ നാല് ദിവസം വഴിതെറ്റി അലയേണ്ടി വന്ന ശരണ്യ (വലത്ത്)

ശരണ്യയുടെ വാക്കുകളില്‍ ഷെയ്ഖ് ഹസന്‍ ഖാന്‍ സംശയം പ്രകടിപ്പിച്ചപ്പോള്‍ അത് വേണ്ടെന്നും അവളെ അവിശ്വസിക്കരുതെന്നും ശ്രീജിത് മൂത്തേടത്ത്

തൊഴിലാളി ക്ഷേമനിധി ബോർഡിലെ 2899 കോടി മന്ത്രി ശിവന്‍കുട്ടി വകമാറ്റി; അന്വേഷണം ആവശ്യപ്പെട്ട് ബിജെപി

ഓപ്പറേഷൻ സിന്ദൂറിൽ പാകിസ്ഥാനെ അടിതെറ്റിച്ച ബ്രഹ്മോസിനേക്കാൾ കരുത്തൻ : വരുന്നു 800 കിലോമീറ്റര്‍ പരിധിയുള്ള വജ്രായുധം ; ഉടൻ ഇന്ത്യൻ സേനയിലേയ്‌ക്ക്

കോൺഗ്രസ് സൈന്യത്തെ അപമാനിക്കുന്നു, പാകിസ്ഥാന്റെ താളത്തിനൊത്ത് പാടുന്നതാണ് അവരുടെ രീതി : പ്രതിപക്ഷത്തെ അടിമുടി വിറപ്പിച്ച് പ്രധാനമന്ത്രിയുടെ ഗർജ്ജനം

മാട്രിസ് സർവേ ഫലം: ആർക്കും ഭൂരിപക്ഷമില്ലാതെ; ബിജെപി നിർണ്ണായക ശക്തിയാകും, ബിജെപിക്ക് എട്ട് സീറ്റുവരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.