ന്യൂദല്‍ഹി: പമ്പാ നദിയിലെ പ്രശ്നങ്ങള്‍ മനസ്സിലാക്കുന്നതിനായി കേന്ദ്രജലവിഭവ വകുപ്പ് മന്ത്രി ഉമാഭാരതി ഉടന്‍ കേരളത്തിലെത്തും. സംസ്ഥാനത്തിന്റെ കാര്‍ഷിക മേഖലയ്ക്ക് ഏറ്റവുമധികം സംഭാവനകള്‍ നല്‍കുന്നതും പുണ്യ നദിയുമായ പമ്പയുടെ സംരക്ഷണത്തിനു വേണ്ട നടപടികള്‍ ഉറപ്പാക്കുന്നതിനാണ് ഉമാഭാരതിയുടെ സന്ദര്‍ശനം.
പമ്പയുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതിനായി സ്വീകരിക്കേണ്ട നടപടികള്‍ ഉള്‍ക്കൊള്ളിച്ച് ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാ സുരേന്ദ്രന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് സ്വീകരിച്ചുകൊണ്ടാണ് മന്ത്രി പമ്പാസന്ദര്ശനക്കാര്യം അറിയിച്ചത്. പമ്പയുടെ ചെറിയ കൈവഴികളും നീര്‍ച്ചാലുകളും സംരക്ഷിക്കുന്നതടക്കമുള്ള സമഗ്ര റിപ്പോര്‍ട്ടാണ് കേന്ദ്രജലവിഭവ മന്ത്രിക്ക് കൈമാറിയത്.
പമ്പാസംരക്ഷണത്തിനായി പാര്‍ലമെന്റില്‍ പ്രസംഗിച്ച പ്രദേശത്തെ എംപിയാണ് പമ്പയെ ഏറ്റവും ദോഷകരമായി ബാധിക്കുന്ന ആറന്മുള വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകാന്‍ ശ്രമിക്കുന്നതെന്ന് ശോഭാ സുരേന്ദ്രന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: