ന്യൂയോര്‍ക്ക്: അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതില്‍, പ്രത്യേകിച്ച് ഗാസയിലെ വ്യോമാക്രമണങ്ങളില്‍, ഭാരതം ആശങ്ക പ്രകടിപ്പിച്ചു. ജനീവയിലെ ഐക്യരാഷ്ട്ര സഭയുടെ മനുഷ്യവകാശ കൗണ്‍സിലിലാണ് ഭാരതം ഈ നിലപാട് അറിയിച്ചത്.ഐക്യരാഷ്ട്ര സഭയിലെ ഭാരത പ്രതിനിധി ഗാസയിലെ ഉപരോധം നീക്കണമെന്നും ചര്‍ച്ചയാരംഭിക്കാന്‍ അടിയന്തരമായി വെടിനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
അക്രമങ്ങള്‍, പ്രത്യേകിച്ച് ഗാസയിലെ കനത്ത വേ്യാമാക്രമണങ്ങള്, വര്‍ധിക്കുന്നതില്‍ ഭാരതത്തിന് ആശങ്കയുണ്ട്. അവിടുത്തെ അമിത സൈനിക നടപടിയില്‍ അതിദയനീയമായാണ് കുട്ടികളും സ്ത്രീകളുമടക്കം നിരവധി ജീവനുകള്‍ ഇല്ലാതാകുന്നത്. വസ്തുവകകള്‍ക്കും വലിയ നാശമാണ് ഉണ്ടാകുന്നത്.യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യന്‍ അംബാസിഡര്‍ ദിലീപ് സിന്‍ഹ പറഞ്ഞു. പേരെടുത്തു പറയാതെ ഭാരതം ഹമാസിനെയും വിമര്‍ശിച്ചു.സര്‍ക്കാരല്ലാത്തവര്‍ നടത്തുന്ന അക്രമങ്ങള്‍ സമാധാന ചര്‍ച്ചയ്ക്കുള്ള,ഒഴിവാക്കാന്‍ കഴിയുന്ന, തടസങ്ങളാണ്.സമാധാനത്തോടെയും സുരക്ഷയോടെയും കഴിയുകയെന്ന രണ്ട് ജനതയുടേയും ആഗ്രഹങ്ങള്‍ക്ക് ഇവയും തടസമാണ്. ദിലീപ് സിന്‍ഹ തുടര്‍ന്നു.
ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ സുരക്ഷാ കൗണ്‍സില്‍ യോഗത്തില്‍ നടന്ന ചര്‍ച്ചയിലും ഭാരതം നിലപാട് വ്യക്തമാക്കി.ഗാസയിലെ ഉപരോധം അവശ്യ സേവനങ്ങളെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളേയും അടിസ്ഥാന വികസനത്തെയും ബാധിക്കും,അതിനാല്‍ അത് നീക്കണമെന്നാണ് ഭാരതത്തിന്റെ നിലപാട്. സെക്യൂരിറ്റി കൗസിലില്‍ ഇന്ത്യന്‍ അംബാസിഡര്‍ അശോക് മുഖര്‍ജി പറഞ്ഞു.ഈ പ്രശ്നവും അവിടുത്തെ കൈയേറ്റവും (ഇസ്രയേലി കൈയേറ്റം) വര്‍ദ്ധിക്കുന്ന പ്രശ്നവും പരിഹരിച്ചാല്‍ മാത്രമേ ഇരുകൂട്ടര്‍ക്കും സ്വീകാര്യമായ രാഷ്ട്രീയ പരിഹാരം ഉണ്ടാകുകയുള്ളൂ. അദ്ദേഹം പറഞ്ഞു.
ബ്രിക്സ് ഉച്ചകോടിയിലെ ഫോര്‍ട്ടലേസ പ്രഖ്യാപനത്തിലും ഭാരതം ഗാസയിലെ ഇസ്രയേലിന്റെ കൈയേറ്റത്തിനെതിരെ ശക്തമായ നിലപാട് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: