Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശതകോടി രാമായണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2014, 10:08 pm IST
in Samskriti

ദക്ഷിണായനം മനുഷ്യന്റെ ജീവിതയാത്രയുടെ പ്രതീകം കൂടിയാണ്. മരണത്തിന്റെ തെക്കന്‍ ദിക്കിലേക്ക് അനുക്രമം നടന്നു നീങ്ങുകയാണ് നാം. ശ്രീരാമന്റെ ജീവിതയാത്രയാകട്ടെ, മറ്റൊരു തരത്തിലുള്ള ദക്ഷിണായനവുമാണ്. വടക്കന്‍ ഭാരതത്തില്‍നിന്ന് തെക്കോട്ട് യാത്ര ചെയ്യുകയും വഴിയുടനീളം സംസ്‌കാരവല്‍ക്കരിക്കുകയും ചെയ്ത മൂല്യാനുസന്ധാനത്തിന്റെ യാത്ര. മരണാഭിമുഖമായ മര്‍ത്യയാത്രക്ക് രാമയാത്രയുടെ സന്ദേശങ്ങള്‍ വഴിച്ചോറും ജന്മാന്തരത്തിലേക്കുള്ള ഈടുവയ്‌പ്പും ആയിത്തീരുന്നു. മോക്ഷസാധനയുടെ കൈവല്യമായി മാറുകയാണ് രാമായണം.

രാമായണാരംഭത്തെക്കുറിച്ചൊരു കഥയുണ്ട്. ത്രേതായുഗത്തിലെ രാമകഥയാണല്ലൊ വാല്മീകി പാടിക്കേള്‍പ്പിച്ചത്. മന്വന്തരങ്ങളിലെ ഓരോ ത്രേതായുഗത്തിലും രാമകഥയും വാല്മീകിയും ഉണ്ടായിരുന്നുവെന്നാണ് സങ്കല്‍പ്പം. ആദ്യത്രേതായുഗത്തിലെ വാല്മീകിയെന്ന ആദികവി, രാമായണമെഴുതിയത്, ‘ശതകോടി രാമായണ’മായിട്ടാണ് നൂറുകോടി ശ്ലോകങ്ങളുടെ കാവ്യം. തുഞ്ചത്തെഴുത്തച്ഛനും ഇക്കാര്യം ഓര്‍ക്കാതിരുന്നിട്ടില്ല. ‘നൂറുകോടി ഗ്രന്ഥമുണ്ടില്ലതു ഭൂമി തന്നില്‍’ എന്ന അദ്ധ്യാത്മരാമായണ വരി സൂചിപ്പിക്കുന്നതും മറ്റൊന്നല്ല. നൂറുകോടി ശ്ലോകങ്ങളുമായി ഒരു കാവ്യാസ്വാദകനെ തേടി നടന്ന വാല്മീകി കൈലാസനാഥന്റെ മുന്നിലാണെത്തിച്ചേരുന്നത്. അവിടെ നടക്കുന്ന കാവ്യാലാപനത്തിലേക്ക് ആകൃഷ്ടരായി മൂന്നുലോകത്തില്‍ നിന്നുളളവരും എത്തിച്ചേര്‍ന്നു. വായനക്കുശേഷം, ഈ കഥാമാധുരി സ്വന്തം നാട്ടിലേക്കെത്തിക്കാന്‍ സ്വര്‍ഗ്ഗ-ഭൂമി-പാതാളവാസികള്‍ മത്സരിച്ചുവത്രെ. മഹേശ്വരനാകട്ടെ, നിസ്വാര്‍ത്ഥനായി നൂറുകോടിശ്ലോകങ്ങളെ മൂന്നായി വിഭജിച്ച് മൂന്നുവിഭാഗങ്ങള്‍ക്കും നല്‍കി. വിഭജിക്കാനാവാതെ അവശേഷിച്ച രണ്ടക്ഷരങ്ങള്‍ ശിവന്‍ തന്റേതാക്കുകയും സ്വന്തം ഹൃദയത്തില്‍ വിന്യസിക്കുകയും ചെയ്തു. അങ്ങനെ ശിവഹൃദയത്തിലമര്‍ന്ന രണ്ടക്ഷരമാണ് ‘രാമ’മന്ത്രം. ”ശിവസ്യഹൃദയേ വിഷ്ണു, വിഷ്‌ണോശ്ചഹൃദയേ ശിവ:” എന്ന വരികളുടെ അടിസ്ഥാനവും ഇവിടെ തുടങ്ങുന്നു. ശിവന്റെ മനസ്സില്‍ വൈഷ്ണവ സ്വരൂപമായ ശ്രീരാമന്‍ കുടിയിരിക്കുമ്പോള്‍, രാമന്റെ മനസ്സിലുള്ള ശിവനെയാണ് അദ്ദേഹം രാമേശ്വരത്ത് പ്രതിഷ്ഠിച്ച് വണങ്ങുന്നത്.

മനുഷ്യമനസ്സിലും സമൂഹത്തിലുമുള്ള കാലുഷ്യത്തിന്റെ രാവ്‌നീക്കുന്ന പുണ്യമാണ് രാമായണം. രാവ്, പുലരിയില്‍ ലയിച്ച് പകല്‍വെട്ടമാകുന്നതുപോലെ നന്മയുടെ പ്രകാശത്തില്‍ അലിഞ്ഞില്ലാതാവുകയാണ് തിന്മ. ഇതുതന്നെയാണ് രാമായണം വിഭാവനം ചെയ്തതും. ധര്‍മചിന്ത വെടിഞ്ഞുകൊണ്ടുള്ള അര്‍ത്ഥകാമാസക്തിയെ അപലപിക്കുകയാണ്. രാമായണത്തിലെ ഒട്ടനവധി കഥാസന്ദര്‍ഭങ്ങള്‍. ‘വിഗ്രഹവാന്‍ ധര്‍മ:’ എന്നാണ് ശ്രീരാമന്റെ വിശേഷണം. അതുകൊണ്ടുതന്നെ ഈ കേന്ദ്രകഥാപാത്രത്തിന്റെ മിഴിവ്, ധര്‍മബോധത്തിന്റെ പ്രസരണമായി മാറുന്നു. ലൗകികസമ്പത്തിന്റെയും ആഗ്രഹങ്ങളുടെയും പിറകെ മനസ്സും ശരീരവും പായിക്കുന്ന ലോകത്തിന്റെ പരിഛേദം രാമായണത്തിലുടനീളം കാണാം. വെട്ടിപ്പിടിച്ചും തട്ടിപ്പറിച്ചും സദാചാരം മറന്നും ജീവിക്കുന്ന ഒട്ടനവധി കഥാപാത്രങ്ങളുണ്ടിതില്‍. താടകമാരും ശൂര്‍പ്പണഖമാരുമൊക്കെയടങ്ങുന്ന ഇത്തരക്കാരുടെ നേര്‍ക്കുള്ള കൂരമ്പായിട്ടാണ് ധര്‍മബോധനം പ്രവര്‍ത്തിക്കുന്നത്.

പ്രൊഫ.വി.ടി.രമ

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

13കാരിയായ മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽവാസിയുടെ കാല് അടിച്ചൊടിച്ച സംഭവത്തിൽ പിതാവിന് ജാമ്യം, പ്രതിയെ ആശുപത്രിയിൽ അറസ്റ്റ് ചെയ്ത് പോലീസ്

News

ആദി കൈലാസ യാത്ര തൽക്കാലം നിർത്തിവെച്ചു; മഴ മണ്ണിടിച്ചിൽ സാധ്യത, അരലക്ഷം പേർ സന്ദർശിച്ചു

News

ദൽഹി- ഡെറാഡൂൺ എക്‌സ്പ്രസ് ഹൈവേയിലും കുഴി; ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരേ നടപടി

Kerala

കനത്ത മഴ: 11 ജില്ലകളിൽ യെല്ലോ അലർട്ട്; തൃശൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

News

ബലൂച് വിമോചന സേനയുടെ ആക്രമണത്തിൽ 30 പാക് സൈനികർ കൊല്ലപ്പെട്ടു; ബലൂചികൾ തകർത്തത് കോസ്റ്റ് ഗാർഡ് ക്യാമ്പ്

പുതിയ വാര്‍ത്തകള്‍

നാരീശക്തി, വാഗ്ദാനത്തില്‍ നിന്ന് യാഥാര്‍ത്ഥ്യത്തിലേക്ക് : ബ്രിക്സിലേക്ക് ഭാരതത്തിന്റെ സംഭാവന

1998 ലോകകപ്പിലെ നോര്‍വെ- ബ്രസീല്‍ മത്സരത്തില്‍നിന്ന്‌

ആ മത്സരം നോര്‍വെയുടെ ദേശീയ ഓര്‍മ

ഒയര്‍സബാലിന് ഇരട്ടഗോള്‍: ഓസ്ട്രിയയെ പരാജയപ്പെടുത്തി സ്‌പെയിന്‍ പ്രീക്വാര്‍ട്ടറില്‍

ധ്യാനത്തിനെത്തിയ യുവതിയെ നിരവധി തവണ പീഡിപ്പിച്ചു; പുരോഹിതൻ അറസ്റ്റിൽ

ജര്‍മന്‍ പരിശീലക സ്ഥാനത്ത് നിന്നും ജൂലിയന്‍ നാഗല്‍സ്മാന്‍ രാജിവച്ചു

അള്‍ജീരിയയ്‌ക്കെതിരെ സ്വിറ്റ്സര്‍ലന്‍ഡിന്റെ വിജയാഘോഷം

അള്‍ജീരിയ കടന്ന് സ്വിസ്സ് മുന്നേറ്റം

കോര്‍പറേഷന്റെ പേരോ സീലോ ഇല്ലാതെ വിതരണം ചെയ്യുന്ന രസീത്‌

മുടവന്‍മുഗള്‍ കമ്മ്യൂണിറ്റി ഹാള്‍; കോര്‍പറേഷന് ലഭിക്കേണ്ട വാടക എങ്ങോട്ട് പോകുന്നു?

ബാലഗോകുലം ദക്ഷിണ കേരളം നിര്‍വാഹകസമിതിയോഗം അധ്യക്ഷന്‍ ഡോ. എന്‍. ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ബാലഗോകുലം സാംസ്‌കാരിക നവോത്ഥാനത്തിന് വഴിതെളിച്ചു: ഡോ. എന്‍. ഉണ്ണികൃഷ്ണന്‍

മഞ്ഞളും സിന്ദൂരവും ശിവലിംഗത്തില്‍ അര്‍പ്പിയ്‌ക്കരുത്, കാരണം

ചീഫ് ജസ്റ്റിസിനോട് ഇന്‍ഡി മുന്നണി; ഞങ്ങളെ കൈവിടല്ലേ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.