കടലൂര്‍: രണ്ടാഴ്ച മുന്‍പ് വിവാഹിതനായ എസ്ഐയെ കാമുകി കുത്തിക്കൊന്നു.32 കാരനായ പി.ഗണേശനാണ് കൊല്ലപ്പെട്ടത്.കേസില്‍ വനിത(25) അറസ്റ്റിലാണ്.2013ല്അണ്ണാമല സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴാണ് വനിതയുമായി അവിഹിതബന്ധം തുടങ്ങിയത്.ഭര്‍ത്താവിനെതിരെ പരാതിയുമായി വന്നതാണ് വനിത.ഇത് വിവാദമായതോടെ ഗണേശനെ കഴിഞ്ഞ മാസം രാമനാഥം സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു.മെഡിക്കല്‍ ലീവില്‍ പോയ ഇയാള്‍ ജൂലൈ 9ന് സത്യയെന്ന യുവതിയെ വിവാഹം കഴിച്ചു. അണ്ണാമല നഗറില്‍ താമസം തുടങ്ങി.കഴിഞ്ഞ ദിവസം ഭാര്യയില്ലാത്ത സമയം നോക്കി വീട്ടിലെത്തിയ വനിത ഗണേശനെ കുത്തിക്കൊല്ലുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: