Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

”പൗലസ്ത്യ വധം” ”സീതാചരിത”മാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 19, 2014, 10:14 pm IST
inSamskriti

ബ്രഹ്മാവിന്റെയും സരസ്വതി ദേവിയുടെയും അനുഗ്രഹത്താല്‍ വാല്മീകി മഹര്‍ഷി ശ്രീനാരദരാല്‍ പറയപ്പെട്ട മഹാകാവ്യം എഴുതി. ആ ഗ്രന്ഥത്തിന് ‘പൗലസ്ത്യവധം’ എന്നപേരുമിട്ടു. എല്ലാമെഴുതിയെന്ന് കരുതി സ്വസ്ഥനാകാന്‍ തുടങ്ങിയപ്പോഴാണ്, തന്റെ ആശ്രമത്തിലെ ശിഷ്യന്മാര്‍ പരിഭ്രമിച്ച് ഓടിവന്നത്. അവര്‍-”ഗുരോ! നമ്മുടെ ആശ്രമത്തിനരികില്‍, തമസാ നദിയുടെ തീരത്ത് ഒരു സ്ത്രീ കരഞ്ഞുകൊണ്ടിരിക്കുന്നു; അവള്‍ ഗര്‍ഭിണിയുമാണ്” എന്ന് പറഞ്ഞു. അതുകേട്ട വാല്മീകി മഹര്‍ഷി മറ്റ് ആശ്രമവാസികളെയും കൂട്ടി തമസാ തീരത്തേക്ക് ചെന്നു. ”ഈ രാമന്റെ നാട്ടില്‍ ഒരു സ്ത്രീയുടെ കരച്ചിലോ?” എന്നായിരുന്നു മഹര്‍ഷിയുടെ ആശങ്ക! അവിടെ ചെന്നപ്പോഴാണ് മഹര്‍ഷി അറിഞ്ഞത് അത് രാമന്റെ പത്‌നിയായ സീതയായിരുന്നുവെന്ന്. അദ്ദേഹം സീതയെ ആശ്രമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അവിടുത്തെ സന്ന്യാസിനിമാരെ ഏല്‍പ്പിച്ചു.  ആശ്രമത്തില്‍ വെച്ച് സീത ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി. അവര്‍ക്ക് വേണ്ട വിദ്യാഭ്യാസവും മഹര്‍ഷി തന്നെ നല്‍കി. അതോടൊപ്പം താന്‍ രചിച്ച ‘പൗലസ്ത്യവധം’ ഗ്രന്ഥവും അവരെ ചൊല്ലാന്‍ പഠിപ്പിച്ചു. മധുരസ്വരത്തോടെ പദഭംഗിയും അര്‍ത്ഥസമ്പുഷ്ടവുമായ ആ കാവ്യം അവര്‍ ചൊല്ലുന്നതു കേട്ട് മഹര്‍ഷി കുട്ടികളോട്- ”ഈ കാവ്യം നിങ്ങള്‍ പഠിക്കേണ്ടതുതന്നെയാണ്, ഇത് വേദസാരഗര്‍ഭമാണ്. പാടുവാനും പഠിക്കുവാനും മൂന്ന് കാലപ്രമാണങ്ങളും-(വിളംബം, മധ്യം, ദ്രുതം) ഏഴുസ്വരങ്ങളും ചേര്‍ന്നതും തന്ത്ര ലയ സമന്വിതവും, ശൃംഗാര, വീര, രൗദ്ര, ഹാസ്യ ഭയാനാകാദി രസങ്ങള്‍ കലര്‍ന്നതുമാണ്. ഇത് എല്ലായിടത്തും നിങ്ങള്‍ പാടിക്കൊണ്ടു നടക്കൂ. നിങ്ങള്‍ ആരാണെന്ന് ചോദിച്ചാല്‍ വാല്മീകിയുടെ ശിഷ്യരാണെന്ന് പറയൂ, രാജസദസ്സില്‍ മുനിമാരും മറ്റെല്ലാവരും വന്നിരുന്നാല്‍ പാടിത്തുടങ്ങൂ. ധനം കിട്ടാന്‍ ഒരിക്കലും ആഗ്രഹിക്കരുത്. തോന്നരുത്.” എന്നു പറഞ്ഞയച്ചു.

”ഇപ്പോഴിത് സീതയുടെ കഥയായിത്തീര്‍ന്നു.” എന്നും പറഞ്ഞു.

അവരിരുവരും മഹര്‍ഷി പറഞ്ഞപോലെ, സീതാപരിത്യാഗത്തിന്റെ കഥയും പാടി അയോധ്യാവീഥികളിലൂടെ നടന്നു. ഇതുകേട്ട എല്ലാ അയോധ്യാവാസികളും സ്വയം പറഞ്ഞു. ”ഈ സീതാപരിത്യാഗത്തിന് ഞാന്‍ മാത്രമാണ് കുറ്റക്കാരനെന്ന്.”സീത കാട്ടിലേക്ക് പുറപ്പെട്ടപ്പോള്‍ തടുത്തില്ലെന്നതോ പോകട്ടെ; രാവണനാല്‍ സീത അപഹരിക്കപ്പെട്ടതിന് സീതയ്‌ക്കെന്താണ് കുറ്റം? അപവാദം പറഞ്ഞുപരത്താന്‍ നാം ഓരോരുത്തരും കാരണക്കാരാണ്; അപവാദം പറയുന്നത് കേട്ടുനില്‍ക്കുമ്പോള്‍ പറയുന്നവര്‍ കൂടുതല്‍ ശക്തിയോടെ പറയും. അങ്ങനെ അവര്‍ പ്രോത്സാഹിപ്പിക്കപ്പെടുന്നു.  ഈ രീതിയിലാണല്ലോ അപവാദം കാട്ടുതീ പോലെ എങ്ങും വ്യാപിക്കുന്നത്.രാജസദസ്സില്‍ ലവ കുശന്മാരെത്തിയപ്പോഴേക്കും അയോധ്യാവാസികളും ലക്ഷ്മണനും ഭരതനും ശത്രുഘ്‌നനും അമ്മമാരും എത്തിച്ചേര്‍ന്നു. ഇതുകേട്ടറിഞ്ഞ് ജനകമഹാരാജാവും അവിടെയെത്തി.

കുട്ടികളെ കണ്ട് സദസ്യരും രാമനും അത്ഭുതപ്പെട്ടു.

അവര്‍ ആ കാവ്യം ചൊല്ലിയപ്പോള്‍ ഏവരും സ്തബ്ധരായി. രാമന്‍ നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്റെ പ്രതിരൂപങ്ങളായ ആ ബാലരെ നോക്കിയിരുന്നു; കൗസല്യാദേവി പൊട്ടിക്കരഞ്ഞു.

”ഒരു ഭര്‍തൃമാതാവിന്റെ ധര്‍മം താന്‍ ചെയ്തില്ലല്ലോ” അതിനാലല്ലെ സീതയ്‌ക്ക് ഈ ദുരനുഭവം ഉണ്ടായത്. തന്റെ വംശം വര്‍ധിപ്പിക്കാന്‍ കൊണ്ടുവന്ന ഒരു പെണ്‍കുട്ടിയെ സംരക്ഷിക്കേണ്ടത് അമ്മയുടെ കടമയാണ്. ഞാനാണ് സീതയ്‌ക്ക് ഈ വിധി ഉണ്ടാക്കിയത്! എന്ന്. കൈകേയിക്കും ”തന്റെ വാശിയും സ്വാര്‍ത്ഥതയുമാണ് ഈ സീതാപരിത്യാഗത്തിന് കാരണ”മെന്ന് തോന്നി. ”തന്റെ നിസ്സംഗതയാണ് ഈ സീതാപരിത്യാഗത്തിന് കാരണമെന്ന്” സുമിത്രയ്‌ക്കും തോന്നി. ലക്ഷ്മണന്‍ കുറ്റബോധത്താല്‍ ഉറക്കെ കരഞ്ഞു.

നിറഞ്ഞ കണ്ണുകളോടെ രാമന്‍ ചോദിച്ചു- ”ഉണ്ണികളേ, ആരാണ് നിങ്ങള്‍? എന്തുവേണം നിങ്ങള്‍ക്ക്?”

അതുകേട്ട കുട്ടികള്‍ പറഞ്ഞു-”ഞങ്ങള്‍ വാല്മീകി മഹര്‍ഷിയുടെ ശിഷ്യരാണ്, മാത്രമല്ല, അദ്ദേഹത്തിന്റെ പുത്രിയായ സീതയുടെ പുത്രന്മാരാണെന്ന്.”

അതുകേട്ട ജനകമഹാരാജാവ് ഞെട്ടി. ”തന്റെ പുത്രിയായ സീത, മഹര്‍ഷിയുടെ പുത്രിയാണെന്നോ?”

അദ്ദേഹം പറഞ്ഞു-”വാസ്തവമാണ്! വിവാഹം ചെയ്തുകൊടുത്തതോടെ തന്റെ ബാധ്യത ഒഴിഞ്ഞെന്ന് കരുതിയ പിതാവാണ് താനെന്ന്.”

”ജനിതോചോപളപനേതാച

യച്ഛ വിദ്യ, പ്രയച്ഛതി

അന്നദാതാ, ഭയത്രാതാ

പഞ്ചൈതേ പിതരസ്മൃതാ”

(ജനിപ്പിച്ചവന്‍, ഉപനയിപ്പിച്ചവന്‍, വിദ്യ കൊടുത്തവന്‍, അന്നം കൊടുത്തവന്‍, ഭയത്തില്‍ രക്ഷിച്ചവന്‍ ഇവര്‍ അഞ്ചുപേരും പിതാക്കന്മാരാണല്ലോ)

”അപ്പോള്‍ ഈ കുട്ടികള്‍ പറഞ്ഞതും ശരിതന്നെ! വിവാഹിതയായ തന്റെ മകളെ താന്‍ പിന്നീടൊരിക്കല്‍ പോലും അന്വേഷിച്ചില്ല. ഈ സീതാപരിത്യാഗത്തിന് താനും കാരണക്കാരനാണ്. ജനകന്‍ ഉള്ളുരുകി.”

വാസ്തവമല്ലേ, ഇന്നും സ്ത്രീകള്‍ കരയുന്നു! നമ്മള്‍ ഓരോരുത്തരും അതിന് കാരണക്കാരാകുന്നു. നമ്മുടെ അശ്രദ്ധയല്ലേ ഈ പെണ്‍കുട്ടികളുടെ ദുരവസ്ഥക്കും കാരണം. ഇവിടെയാണ് രാമായണത്തിന്റെ പ്രസക്തി.

ധര്‍മം നമ്മള്‍ പഠിച്ചില്ല. അതുകൊണ്ടുതന്നെ അടുത്തതലമുറയെ നാം പഠിപ്പിച്ചതുമില്ല. ഈ രാമായണം വെറുതെ വര്‍ഷത്തിലൊരിക്കല്‍ വായിച്ചുപോയിട്ട് എന്തുകാര്യം?

അതിലെ ധര്‍മങ്ങള്‍ എന്താണെന്ന് നോക്കാം. രാജധര്‍മംപോലെ പ്രധാനമാണ് പ്രജാധര്‍മവും. എല്ലാം ഭരണാധികാരികള്‍ ചെയ്യട്ടെ എന്നു കരുതരുത്. നമ്മുടെ കടമ നമ്മള്‍ തന്നെ ചെയ്യണം.

ആ ധര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ ഈ രാമായണ(ആഷാഢ)മാസവും രാമായണ കഥയും പ്രയോജനപ്പെടട്ടെ!

ഇനി ഈ രാവണന്‍ ആരാണ്?

എങ്ങനെ രാവണനായി എന്നുനോക്കാം.

…തുടരും

വി.പി.ഭാനുമതി അമ്മ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുമളിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവത്തില്‍ അമ്മയുടെ ആണ്‍സുഹൃത്ത് പിടിയില്‍

India

അപ്പാച്ചെ ഹെലികോപ്റ്ററിന് ഫ്യൂസലേജ് നിര്‍മ്മിച്ച് ടാറ്റാ ബോയിംഗ് കമ്പനി…ആഗോള വിമാനനിര്‍മ്മാണ മേഖലയിലേക്ക് ശക്തമായ ചുവടുവെയ്‌പുമായി ഇന്ത്യ

India

ബലാത്സംഗകേസില്‍ ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ആശാറാം ബാപ്പുവിന് താല്‍ക്കാലിക ജാമ്യമില്ല

India

സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളുടെ പ്രലോഭിപ്പിക്കുന്ന രൂപകല്‍പ്പന നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് പൊതു താല്‍പ്പര്യഹര്‍ജി

India

ഉത്തര്‍പ്രദേശിലെ സഹാറൻപൂർ പോലീസ് മുൻ ബിബിസി റിപ്പോർട്ടർ ഹുദ ജരിവാലയെ അറസ്റ്റ് ചെയ്തു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഹിന്ദി ഒരക്ഷരം മനസിലായില്ല ; ഭാരത് മാതാ കീ ജയ് വിളിച്ചത് ഇഷ്ടമായില്ല ; കേരള വനിതാ എംഎൽഎമാർ ശില്പശാലയില്‍ നിന്ന് ഇറങ്ങിപ്പോയി

വിദ്യാര്‍ത്ഥിയില്‍ അറിവുകള്‍ കുത്തിനിറയ്‌ക്കരുത്, നിയമം പഠിക്കാന്‍ ബി.എ വേണ്ടെന്നും ഹര്‍ജിയില്‍, പരിശോധിക്കാന്‍ വിദഗ്‌ദ്ധ സമിതി

സഞ്ചാരികളെ ആകര്‍ഷിച്ച് ഗൊണ്ടോള; മാധ്യമ പ്രതിനിധികളുടെ കശ്മീര്‍ പര്യടനത്തിനു തുടക്കമായി

ഡൽഹി റോഡിൽ അനധികൃതമായി കെട്ടിടം നിർമ്മിച്ച് മസ്ജിദാക്കി മാറ്റി ; ഗതാഗതത്തിന് തടസം , രേഖകളുമില്ല : ബുൾഡോസർ നടപടിയ്‌ക്ക് നീക്കം

മാനസികാരോഗ്യ കേന്ദ്രങ്ങളുടെ പുനര്‍നാമകരണം ഹൈക്കോടതിയെ അറിയിച്ചു, മറ്റു നടപടികളില്‍ സാവകാശം

സിജെപി നേതാക്കള്‍ രണ്ടു കോടി നഷ്ടപരിഹാരം നല്‍കണം: മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് ബിജെപി നേതാവ് ഗൗരവ് ഭാട്ടിയ

രോഹന്‍ പരേഖ് (വലത്ത്)

മോദിയെ വധിക്കാന്‍ യുവാക്കള്‍ എത്തിയോ? ജിയോ വേള്‍ഡ് പ്ലാസയിലേക്ക് അതിക്രമിച്ച യുവാക്കള്‍ ധരിച്ചത് സര്‍ക്കാര്‍ ഐഡി കാര്‍ഡ്, ഒളിപ്പിച്ച നിലയില്‍ തോക്ക്

ഭാരതത്തിന്റെ സാമ്പത്തിക വളർച്ച ലോകത്തിന് പ്രതീക്ഷ നൽകുന്നു: പ്രധാനമന്ത്രി മോദി; യുപിഐയുടെ അടുത്ത ഘട്ട പരിഷ്‌കരണത്തിന് സൂചന

ഇസ്ലാമിസ്റ്റുകൾ കൈവശപ്പെടുത്തിയ സാംബാൽ ഭൂമി ആര്യസമാജ ക്ഷേത്രത്തിന് വിട്ടു നൽകണം : മസറും, ഖബർസ്ഥാനും ഉടൻ മാറ്റണമെന്ന് കോടതി

അനക്കാൻ പോലുമാകാതെ ഉജ്ജൈയ്നിയിലെ 150 വർഷം പഴക്കമുള്ള ഹനുമാൻ പ്രതിമ ; ഏഴ് ദിവസമായുള്ള ശ്രമങ്ങൾ പരാജയം ; അമ്പരന്ന് അധികൃതർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.