ലണ്ടന്‍: ആര്‍സനലിലേയ്‌ക്ക് തിരിച്ചു പോകാന്‍ ഫാബ്രിഗാസ് ആഗ്രഹിക്കുന്നില്ലെന്ന് ചെല്‍സി മാനേജര്‍ ജോസ് മൗറീഞ്ഞോ. തനിക്ക് ചെല്‍സിയിലേക്ക് ഫാബ്രിഗാസിനെ കൊണ്ടു വരാന്‍ 20 മിനിറ്റ് മാത്രമാണ് വേണ്ടി വന്നത്. മുന്‍ ഗണ്ണേഴ്‌സ് മിഡ് ഫീല്‍ഡര്‍ കൂടിയായ ഫാബ്രിഗാസിന് പഴയ ക്ലബിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹമില്ലാത്തതും ഇതിന് കാരണമായെന്ന് മൗറീഞ്ഞോ വ്യക്താമാക്കി.
46 മില്ല്യണ്‍ ഡോളറിനാണ് ഫാബ്രിഗാസിനെ മൗറീഞ്ഞോ ചെല്‍സി കൂടാരത്തിലേക്ക് എത്തിച്ചത്. നേരത്തെ സ്പാനിഷ് താരം കൂടിയായ ഫാബ്രപിഗാസിനെ തിരിച്ചെടുക്കാന്‍ ആര്‍സനലിന്റെ ആദ്യം തന്നെ അവസരം ലഭിച്ചതാണ്. എന്നാല്‍ ആര്‍സനല്‍ മാനേജര്‍ അര്‍സീന്‍ വെഞ്ചറിന് ഫാബ്രിഗാസിന്റെ തിരിച്ച് വരവിനോട് താല്‍പര്യമില്ലായിരുന്നു.
എന്തെന്നാല്‍ മെസൂട്ട് ഓസില്‍, ആറോണ്‍ റാംസി, ജാക്ക് വില്‍ഷേര്‍, മൈക്കല്‍ അര്‍ത്തേറ്റ എന്നീ താരങ്ങളാല്‍ തന്നെ സന്തോഷവാനായിരുന്നു അദ്ദേഹം. ആര്‍സനലില്‍ ചേരാന്‍ പ്രേരണയുണ്ടായിട്ടും ഫാബ്രിഗാസ് അതിന് തയ്യാറാകതിരുന്നത് തങ്ങളുടെ രീതിയലാണ് അദ്ദേഹവും ചിന്തിക്കുന്നത് എന്നതിനാലാണ്. ഇത് തന്റെ ജോലി ഭംഗിയാക്കുന്നതിന് എളുപ്പമായെന്നും മൗറീഞ്ഞോ വ്യക്തമാക്കി.
2011ലാണ് ഫാബ്രിഗാസ് അര്‍സനലില്‍ നിന്ന് ബാര്‍സിലോനയിലേയ്‌ക്ക് ചേക്കേറുന്നത്.
















