ബ്യൂണസ് അയേഴ്സ്: കലാശക്കൡയില്‍ ജര്‍മനിയോട് പൊരുതിവീണ തങ്ങളുടെ പ്രിയതാരങ്ങള്ക്ക് അര്‍ജന്റീന ഒരുക്കിയത് ഊഷ്മള വരവേല്‍പ്പ്. തണുപ്പിനോട് മല്ലിട്ട് ആയിരങ്ങള്‍ ലയണല്‍ മെസിയെയും കൂട്ടരെയും സ്വീകരിക്കാനെത്തി.
നീലയും വെള്ളയും പൂശിയ പതാക വഹിച്ച വിമാനത്തിലാണ് അര്‍ജന്റീനിയന്‍ ടീം നാട്ടിലേക്കു മടങ്ങിയത്. ബ്യൂണസ് അയേഴ്സ് വിമാനത്താവളത്തില്‍ ഇറങ്ങിയ ടീമിനെ ആയിരത്തോളംപേര്‍ ചേര്‍ന്ന് വരവേറ്റു. അര്‍ജന്റീനിയന്‍ പ്രസിഡന്റ് ക്രിസ്റ്റീന ക്രിച്ച്നറും ഫുട്ബോള്‍ ഫെഡറേഷന് ഭാരവാഹികളും ടീമിനെ സ്വീകരിക്കാന്‍ എത്തിയിരുന്നു.
















