നൗകാമ്പ്: ലിവര്‍പൂളിന്റെയും ഉറുഗ്വെയുടെയും സൂപ്പര്‍താരമായ ലൂയി സുവാരസ് സ്പാനിഷ് ടീമായ ബാഴ്‌സലോണയില്‍. ക്ലബില്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ്താരം അണിയുക. ബാഴ്‌സയില്‍ നിന്ന് ആഴ്‌സണലിലേക്ക് ചേക്കേറിയ ചിലി താരം അലക്‌സി സാഞ്ചസിന്റെ ജേഴ്‌സിയാണിത്.
സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, സാമുവല്‍ ഏറ്റു, റൊണാള്‍ഡോ തുടങ്ങിയ മുന്‍കാല പ്രതിഭകളും ബാഴ്‌സയില്‍ ഒമ്പതാം നമ്പര്‍ ജേഴ്‌സിയാണ് ധരിച്ചിരുന്നത്.
ഉറുഗ്വെയുടെ ദേശീയ ടീമിലും സുവാരസിന്റെ നമ്പര്‍ 9 ആയിരുന്നു. 75 മില്ല്യണ്‍ പൗണ്ടിനാണ് സുവാരസിനെ ലിവര്‍പൂളില്‍ നിന്ന് ബാഴ്‌സലോണ സ്വന്തമാക്കിയത്.
അതേസമയം ലോകകപ്പ് മത്സരത്തിനിടെ ഇറ്റാലിയന്‍ ഡിഫന്‍ഡര്‍ ജോര്‍ജിയോ ചെല്ലിനിയെ കടിച്ചതിന് നാലുമാസത്തെ സസ്‌പെന്‍ഷനിലാണ് ഉറുഗ്വെയുടെ ഈ സൂപ്പര്‍താരം.
സസ്‌പെന്‍ഷന്‍ തീരുന്ന ഒക്ടോബര്‍ അവസാനത്തോടെ ലയണല്‍ മെസ്സി, നെയ്‌മര്‍ എന്നിവര്‍ക്കൊപ്പം സുവാരസും ബാഴ്‌സലോണക്കായി കളത്തിലിറങ്ങും.
















