Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹോറിസോന്റെയിലെ ദുരന്തം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2014, 10:41 pm IST
inSports

ബെലൊ ഹോറിസോന്റെ: ആന്ദ്രെ ഷറിലിന്റെയും ടോണി ക്രൂസിന്റെയും ഇരട്ടപ്രഹരം, തോമസ് മുള്ളര്‍, മിറോസ്ലാവ് ക്ലോസെ, സമി ഖദീര എന്നിവരുടെ ഓരോ വെടിയുണ്ടകളും….കാനറി വലയില്‍ പന്തെത്തിയത് ആകെ ഏഴ് തവണ…. ബെലോ ഹോറിസോന്റെയിലെ എസ്റ്റാഡിയോ മിനെയ്‌റോയായിരുന്നു ലോകത്തെയാകെ അമ്പരിപ്പിച്ച ഈ ദാരുണ ദുരന്തത്തിന് സാക്ഷ്യം വഹിച്ചത്. സ്‌റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ അന്‍പത്തിയെട്ടായിരത്തിലേറെ കാണികളെ മാത്രമല്ല ലോകമെമ്പാടുമുള്ള ആരാധകരെയും കണ്ണീരിലാഴ്‌ത്തിയാണ് പുലിമടിയില്‍ ചെന്ന് ജര്‍മ്മനി ബ്രസീലിനെതിരെ 7-1ന്റെ ചരിത്ര വിജയം ആഘോഷിച്ചതിനൊപ്പം ഫൈനലിലും പ്രവേശിച്ചത്. ലോകകപ്പിന്റെ ചരിത്രത്തില്‍ ബ്രസീല്‍ നേരിട്ട ഏറ്റവും വലിയ തോല്‍വിയാണിത്. 90-ാം മിനിറ്റില്‍ ഓസ്‌കറാണ് കാനറികളുടെ ആശ്വാസഗോള്‍ നേടിയത്.

നട്ടെല്ലിന് പരിക്കേറ്റ സൂപ്പര്‍താരം നെയ്‌മറുടെയും പ്രതിരോധരയിലെ വിശ്വസ്തനും ക്യാപ്റ്റനുമായ തിയാഗോ സില്‍വയുടെയും അഭാവം ഉണ്ടായിരുന്നിട്ടും തുടക്കത്തില്‍ ബ്രസീല്‍ അത്ഭുതം കാട്ടുമെന്ന് വിചാരിച്ചു. ആദ്യ പത്ത് മിനിറ്റ് ബ്രസീല്‍ മാത്രമായിരുന്നു കളത്തില്‍. എന്നാല്‍ പതിനൊന്നാം മിനിറ്റില്‍ കളി മാറി. ഒരു പ്രത്യാക്രമണത്തിനൊടുവില്‍ ടോണി ക്രൂസ് എടുത്ത ക്രോസ് തോമസ് മുള്ളര്‍ വലംകാലന്‍ ഷോട്ടിലൂടെ കാനറികളുടെ വല കുലുക്കി. പിന്നീടുള്ള പത്ത് മിനിറ്റു സമയം മൈതാനത്ത് കാര്യമായ ചലനമൊന്നുമുണ്ടാക്കാന്‍ ഇരുടീമുകള്‍ക്കും കഴിഞ്ഞില്ല. ഇത് വരാനിരിക്കുന്ന വെടിക്കെട്ടിനുമുമ്പുള്ള ശാന്തതമാത്രമായിരുന്നു. 21-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് മിറോസ്ലാവ് ക്ലോസ് പായിച്ച ഇടംകാലന്‍ ഷോട്ട് ബ്രസീല്‍ ഗോളി സെസാര്‍ രക്ഷപ്പെടുത്തി. 23-ാം മിനിറ്റില്‍ ക്ലോസെയുടെ മറ്റൊരു ഷോട്ട് കൂട് സെസാര്‍ രക്ഷപ്പെടുത്തിയെങ്കിലും റീബൗണ്ട് പന്ത് കിട്ടിയ ക്ലോസെ വീണ്ടും പായിച്ച ഷോട്ടിന് മുന്നില്‍ സെസാറിനോ തകര്‍ന്നടിഞ്ഞ ബ്രസീലിയന്‍ പ്രതിരോധത്തിനോ യാതൊന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പിന്നീട് തുടര്‍ച്ചയായി മൂന്ന് ഗോളുകള്‍ കൂടി ബ്രസീല്‍ വലയില്‍ കയറി.
24-ാം മിനിറ്റില്‍ ഫിലിപ്പ് ലാമിന്റെ പാസില്‍ നിന്നും 26-ാം മിനിറ്റില്‍ സമി ഖദീരയുടെ പാസില്‍ നിന്നും ടോണി ക്രൂസ് ലക്ഷ്യം കണ്ടതോടെ ജര്‍മ്മനി 4-0ന് മുന്നിലെത്തി. അധികം കഴിഞ്ഞില്ല അഞ്ചാം ഗോളും ബ്രസീല്‍ വലയില്‍ വീണു. 29-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസിലിന്റെ പാസില്‍ നിന്ന് സമി ഖദീരയാണ് ഇത്തവണ നിറയൊഴിച്ചത്. ആറ് മിനിറ്റിനിടെ നാല് തവണയാണ് ബ്രസീല്‍ വല കുലുങ്ങിയത്. ഇതോടെ തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തില്‍ ആരവങ്ങള്‍ക്ക് പകരം കണ്ണീര്‍മഴ പെയ്തു. തിയാഗോ സില്‍വയില്ലാത്ത ബ്രസീലിയന്‍ പ്രതിരോധനിരയുടെ പിടിപ്പുകേട് മാത്രമാണ് ഈ അഞ്ച് ഗോളുകള്‍ക്കും ഉത്തരവാദി. തോമസ് മുള്ളറെയും ക്രൂസിനെയും ക്ലോസെയെയും മാര്‍ക്ക് ചെയ്ത് കെട്ടിയിടുന്നതിന് പകരം അവര്‍ക്ക് യഥേഷ്ടം മേഞ്ഞുനടക്കാന്‍ അവസരം ഒരുക്കിക്കൊടുത്ത ബ്രസീലിയന്‍ പ്രതിരോധ മാത്രമാണ് ഇത്രയും ദയനീയമായ പരാജയത്തിന് ഉത്തരവാദി.

ബ്രസീല്‍ പ്രതിരോധത്തിലെ ദൗര്‍ബല്യം ശരിക്കും തുറന്നുകാട്ടുന്നതായിരുന്നു മുള്ളറുടെ ഗോള്‍. തിയാഗോ സില്‍വയുടെ പകരക്കാരനാവാന്‍ ഡാന്റേയ്‌ക്ക് കഴിഞ്ഞതേയില്ല. മധ്യനിരയില്‍ ജര്‍മന്‍ മുന്നേറ്റത്തിന് തടയിടുന്നതില്‍ ഫെര്‍ണാണ്ടീഞ്ഞോയും ദയനീയ പരാജയമായി മാറി. ടാക്ലിങ്ങിലും മാര്‍ക്കിംഗിലും എല്ലാം ബ്രസീല്‍ താരങ്ങള്‍ ഒരുപോലെ പരാജയപ്പെട്ടത് അവിശ്വനീയമായ കാഴ്ചയായിരുന്നു. ജര്‍മ്മനിക്ക് കളി പലപ്പോഴും വെറും കുട്ടിക്കളിയായി മാറുകയും ചെയ്തു. ഓരോ ഗോളിനും ആവേശത്തോടും ആഘോഷത്തോടുമൊപ്പം തമാശയും അകമ്പടി സേവിച്ചു. മത്സരം ലോകകപ്പ് സെമിഫൈനലാണെന്നോ കളിക്കുന്നത് ബ്രസീലാണെന്നോ ലോകം മറന്നുപോയ നിമിഷങ്ങളായിരുന്നു ബെലൊ ഹോറിസോന്റെയില്‍ കാണാന്‍ കഴിഞ്ഞത്. ഇതോടെ തളര്‍ന്നുപോയ ബ്രസീലിന് ആദ്യപകുതിയില്‍ ജര്‍മ്മന്‍ ഗോളിയെ ഒരിക്കല്‍ പോലും പരീക്ഷിക്കാനും കഴിഞ്ഞില്ല.

എന്നാല്‍ രണ്ടാം പകുതിയില്‍ ഹള്‍ക്കിന് പകരം റാമിറെസിനെയും ഫെര്‍ണാണ്ടീഞ്ഞോക്ക് പകരം പൗളീഞ്ഞോയെയും ഇറക്കിയതോടെ ബ്രസീലിന് ഒരു പുതുഊര്‍ജം കൈവന്നു. മികച്ച ഒത്തിണക്ക പുലര്‍ത്തിയതിനൊപ്പം എണ്ണമറ്റ മികച്ച മുന്നേറ്റങ്ങളും അവര്‍ നടത്തി. തുടക്കം മുതല്‍ തന്നെ ജര്‍മനിയെ പ്രതിരോധത്തിലാക്കി ഓരോ ആക്രമണവും. നാല് തവണയാണ് ഗോള്‍കീപ്പര്‍ ന്യുയറുടെ മിടുക്ക് അവര്‍ക്ക് മുന്നില്‍ വിലങ്ങുതടിയായത്. 52-ാം മിനിറ്റില്‍ ഓസ്‌കറിന്റെയും 53-ാം മിനിറ്റില്‍ പൗളീഞ്ഞോയുടെയും ഷോട്ടുകള്‍ ന്യുയര്‍ അതിസമര്‍ഥമായാണ് തടുത്തിട്ടത്. 59-ാം മിനിറ്റില്‍ ഫ്രെഡിന്റെ ശ്രമവും ന്യുയര്‍ തടുത്തു. ഇതോടെ ജര്‍മ്മന്‍ സിംഹങ്ങള്‍ സടകുടഞ്ഞെഴുന്നേറ്റു. തൊട്ടടുത്ത മിനിറ്റില്‍ മുള്ളര്‍ ബോക്‌സിന് പുറത്തുനിന്ന് പറത്തിയ ഒരു തകര്‍പ്പന്‍ ഷോട്ട് സെസാര്‍ രക്ഷപ്പെടുതിയെങ്കിലും എട്ട് മിനിറ്റിനുശേഷം ജര്‍മ്മനി ആറാം ഗോളും നേടി. 57-ാം മിനിറ്റില്‍ ക്ലോസെയുടെ പകരക്കാരനായി എത്തിയ ഷറില്‍ 69-ാം മിനിറ്റില്‍ ആറാം ഗോള്‍ വലയിലാക്കി. വലതു വിംഗില്‍ നിന്ന് ഫിലിപ്പ് ലാം കൊടുത്ത അളന്നു മുറിച്ച ക്രോസ് പോസ്റ്റിന് മുന്നില്‍ നിന്ന് മനോഹരമായ ഒരു വോളിയിലൂടെ ബ്രസീല്‍ വലയിലേക്ക് തിരിച്ചുവിട്ടു. തൊട്ടുപിന്നാലെ വില്ല്യന്‍ ഒരു അവസരം പാഴാക്കിയപ്പോള്‍ പൗളീഞ്ഞോയുടെ ഒരു ഷോട്ട് ന്യുയര്‍ രക്ഷപ്പെടുത്തി.

ആറെണ്ണം വലയിലെത്തിച്ചിട്ടും ജര്‍മ്മനിയുടെ ഗോളടി തീര്‍ന്നില്ല. 79-ാം മിനിറ്റില്‍ ഷറില്‍ തന്നെ മനോഹരമായൊരു ഗോളിലൂടെ ചരിത്രം രചിക്കുന്നതും കണ്ടു. ഇടതു പാര്‍ശ്വത്തിലൂടെ മുള്ളറുടെ പാസ് സ്വീകരിച്ച് മുന്നേറിയ ആന്ദ്രെ ഷറില്‍ ഒന്നാന്തരമായി പന്ത് സെസാറിന്റെ തലയ്‌ക്ക് മുകളിലൂടെ ചെത്തിയിടുകയായിരുന്നു. ബ്രസീലിന്റെ ഏറ്റവും ദയനീയമായ തോല്‍വി ഉറപ്പിക്കുന്നതായിരുന്നു ഈ ഗോള്‍.

അവസാന വിസിലിന് നിമിഷങ്ങള്‍ മാത്രമുള്ളപ്പോഴാണ് ആഘോഷങ്ങളുടെ അകമ്പടി ഏതുമില്ലാത്ത ഓസ്‌ക്കര്‍ ബ്രസീലിനുവേണ്ടി ഒരു ഗോള്‍ മടക്കിയത്. മാഴ്‌സലൊ നല്‍കിയ പന്തുമായി മുന്നേറി ഓസ്‌ക്കര്‍ പായിച്ച ഷോട്ട് ആദ്യമായി ന്യൂയറുടെ കൈകളെ മറികടന്ന് വലയിലെത്തി. ബ്രസീലിന് ഇനി മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള പോരാട്ടത്തിനായി കാത്തിരിക്കാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

Entertainment

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.