ബെലൊ ഹോറിസോന്റെ: ലോകകപ്പ് സെമിഫൈനലില്‍ ജര്‍മ്മനിയോട് ചരിത്രത്തിലെ ഏറ്റവും നാണം കെട്ട തോല്‍വി ഏറ്റുവാങ്ങിയ ബ്രസീല്‍ നായകന്‍ ഡേവിഡ് ലൂയിസ് ആരാധകരോട് മാപ്പുപറഞ്ഞു. ചരിത്രത്തില്‍ അഞ്ചു തവണ ലോകചാമ്പ്യന്‍മാരായ ബ്രസീല്‍ ആദ്യ അരമണിക്കൂര്‍ തികയുന്നതിന് മുമ്പുതന്നെ വഴങ്ങിയത് അഞ്ച് ഗോളായിരുന്നു. ദുഃഖകരമായ ദിവസമായിരുന്നു ഇന്ന്. പക്ഷേ ഈ ദിനത്തില്‍ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. ജര്‍മ്മനി ഞങ്ങളെക്കാള്‍ മികച്ച ടീമായിരുന്നുവെന്നും ഡേവിസ് ലൂയിസ് പറഞ്ഞു.
വിലക്കിനെ തുടര്‍ന്ന് ക്യാപ്റ്റനായ തിയാഗോ സില്‍വക്ക് കളത്തിന് പുറത്തിരിക്കേണ്ടിവന്ന സാഹചര്യത്തിലാണ് പ്രതിരോധനിരതാരം ഡേവിഡ് ലൂയിസ് ടീമിനെ നയിച്ചത്. ബ്രസീല്‍ ആരാധകരുടെ ചിരി കാണാനാണ് ആഗ്രഹിച്ചത്. എന്നാല്‍ അതിന് സാധിച്ചില്ല. ബ്രസീല്‍ ജനതയോട് മാപ്പു പറയുകയാണെന്നും ലൂയിസ് പറഞ്ഞു.
















