പാറശ്ശാല : ജന്മഭൂമി ഡയറക്ടര്‍ബോര്‍ഡ് അംഗവും, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗവുമായ ടി. ജയചന്ദ്രന്റെ അമ്മ മുറിയതോട്ടത്തു കൂളിയാട്ട് ത്രിവിക്രമ വിലാസത്തില്‍ പരേതനായ ത്രിവിക്രമന്‍ നായരുടെ (വാസുപിള്ള) ഭാര്യ ബി. ജഗദമ്മ (79) അന്തരിച്ചു. സംസ്ക്കാരം ഇന്നലെ ഉച്ചയ്ക്ക് 12ന് സ്വവസതിയില്‍ നടന്നു. മറ്റ് മക്കള്‍. ജെ. വത്സലകുമാരി, എസ്. മന്മഥന് (കല്ല്യാണ്‍ ഫാഷന്‍ ജൂവല്ലറി, തക്കല). മരുമക്കള്‍. എസ്. എല്‍. സുലേഖ ( ലക്ചര്‍, ബിഎഡ് കോളേജ് കൊല്ലം ), ആര്. സുകുമാരന്‍ തമ്പി ( എസ്. ഐ. വെള്ളറട സ്റ്റേഷന്), വി. ജെ. വീണ (ദക്ഷിണ ആഫ്രിക്ക). ജന്മഭൂമിക്കുവേണ്ടി റസിഡന്റ് എഡിറ്റര്‍ കെ. കുഞ്ഞിക്കണ്ണന് പുഷ്പ ചക്രം സമര്‍പ്പിച്ചു. ആര്‍എസ്എസ് പ്രാന്തീയ സഹ സേവാപ്രമുഖ് വിനോദ്, ബിജെപി സംഘടനാ സെക്രട്ടറി ഉമാകാന്തന്‍, എബിവിപി ദേശീയ പ്രവര്‍ത്തക സമിതി അംഗം എം.ജയകുമാര്‍, ബിജെപി ദേശീയ സമിതി അംഗം കരമന ജയന്, ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്,ആര്‍എസ്എസ് ഗ്രാമ ജില്ലാ സംഘചാലക് അരവിന്ദാക്ഷന് നായര്‍, ജില്ലാ കാര്യവാഹ് പ്രദീപ്, ജന്മഭൂമി യൂണിറ്റ് മാനേജര്‍ പ്രസാദ് ബാബു, ന്യൂസ് എഡിറ്റര്‍ പി. ശ്രീകുമാര്‍, ഡെസ്ക് ചീഫ് ആര്. പ്രദീപ്, സര്‍ക്കുലേഷന്‍ മനേജര്‍ ഉണ്ണിത്താന്, ഹിന്ദു ഐക്യവേദി സംസ്ഥാന സമിതി അംഗം അമ്പൂരി പ്രഭാകരന്, ജില്ലാ ജനറല്‍ സെക്രട്ടറി കിളിമാനൂര്‍ സുരേഷ്, വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. എന്‍. കെ. രത്നകുമാര്‍, സന്ദീപ് തമ്പാനൂര്‍, ബിജെപി പാറശ്ശാല നിയോജമണ്ഡലം പ്രസിഡന്റ് ബിജു ബി. നായര്‍, വെങ്ങാനൂര്‍ സതീഷ്, പാറശ്ശാല ബാലചന്ദ്രന്, എം. ഗോപാല്‍, എസ്. കെ. ജയകുമാര്‍, പാറശ്ശാല ഭാരതീയ വിദ്യാപീഠം സെക്രട്ടറി ഹര്‍ഷകുമാര്‍, നെയ്യാറ്റിന്‍കര സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡന്റ് എസ്. രാമചന്ദ്രന്, ഐഎന്റ്റിയുസി ജില്ലാ സെക്രട്ടറി ശ്രീകണ്ഠന് നായര്‍, വിഎസ്ഡിപി ചെയര്മാന് വിഷ്ണുപുരം ചന്ദ്രശേഖര്‍, ഹൗസിംഗ് സഹകരണ സംഘം പ്രസിഡന്റ് ശൈലേന്ദ്രകുമാര്‍ തുടങ്ങിയവര്‍ വസതിയിലെത്തി ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: