Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നടപ്പാക്കേണ്ടത് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 6, 2014, 12:25 am IST
in Vicharam

സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ രൂപീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ട് വന്നപ്പോള്‍ കേരളത്തിന്റെ തോട്ടം മേഖലയില്‍ തമിഴ് സംസാരിക്കുന്ന തൊഴിലാളികള്‍ കൂടുതലായുണ്ടായിരുന്നതുകൊണ്ട് ആ പ്രദേശങ്ങള്‍ തമിഴ്‌നാടിനോട് യോജിപ്പിക്കാമെന്ന് വന്നു. അന്ന് തിരു-കൊച്ചിയുടെ മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള ഇതിന് തടയിടുന്നതിനായി മലബാര്‍ മേഖലയില്‍ കുടിയേറിപ്പാര്‍ക്കുന്നതിന് സമ്മതമുള്ള കര്‍ഷകരെ ഭൂമി വാഗ്ദാനം ചെയ്ത് അവരെ ഇടുക്കി, വയനാട് ജില്ലകളുടെ കിഴക്കന്‍ മേഖലയില്‍ പാര്‍പ്പിച്ചു. ആയിരക്കണക്കിന് മലയാൡകളായ കുടിയേറ്റ കര്‍ഷകരുടെ എണ്ണം കാണിച്ച് ഈ പ്രദേശങ്ങള്‍ കേരളത്തിന്റെ ഭാഗമായി പിടിച്ചുനിര്‍ത്തുവാന്‍ സാധിച്ചു. ഇപ്രകാരം എത്തിയ കുടിയേറ്റ കര്‍ഷകര്‍ കൂടുതലും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നതുകൊണ്ട് അവരുടെ പിറകെ സഭാനേതൃത്വവും പുരോഹിതവര്‍ഗവും എത്തി. അക്കൂട്ടത്തില്‍ വോട്ടുബാങ്ക് പിടിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികളും എത്തി. ഇവരോടൊപ്പം പ്രകൃതിചൂഷണ വിദഗ്ധരായ മണല്‍മാഫിയകളും വനം നശീകരണക്കാരും ഗ്രാനൈറ്റ് ക്വാറി ഉടമകളും ഇരുമ്പയിര്‍ ഖനനക്കാരും എത്തി. ഇങ്ങനെ സഭാനേതൃത്വം പഠിപ്പിക്കുന്നതുപോലെ പ്രപഞ്ചത്തേയും പ്രകൃതിയേയും മുഴുവന്‍ ഈശ്വരന്‍ സൃഷ്ടിച്ചിട്ട് എല്ലാം ചൂഷണം ചെയ്ത് നശിപ്പിച്ചുകൊള്ളാന്‍ അനുവാദം നല്‍കി മനുഷ്യനേയും സൃഷ്ടിച്ചു.

മനുഷ്യന്‍ പ്രകൃതിയുടെ ഭാഗമല്ല പ്രകൃതിക്ക് മുകളിലാണെന്ന സെമിറ്റിക് മതങ്ങളുടെ കാഴ്ചപ്പാടുകള്‍ക്ക് അനുസരിച്ച് പ്രകൃതിയെ അമിതമായി ചൂഷണം ചെയ്ത് പല രാജ്യങ്ങളെയും മരുഭൂമിയാക്കി മാറ്റിക്കൊണ്ടിരിക്കുന്നു. പശ്ചിമഘട്ടത്തിലെ ചൂഷണം തുടരാന്‍ അനുവദിച്ചില്ലെങ്കില്‍ ജാലിയന്‍വാലാബാഗിലെ കൂട്ടക്കുരുതി സൃഷ്ടിക്കുമെന്ന് ഒരു ബിഷപ്പ് പറയുമ്പോള്‍ മറ്റൊരു ബിഷപ്പ് പശ്ചിമഘട്ടത്തിലെ കര്‍ഷകരെ മാവോയിസ്റ്റ് സേനയില്‍ അണിനിരത്തുമെന്ന് പറയുന്നു. ഇന്ത്യയുടെ വടക്ക്-കിഴക്കന്‍ മേഖലയിലെ മിസോറാം, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ തിരുസഭയുടെ അംഗങ്ങള്‍ എണ്ണത്തില്‍ കൂടിയപ്പോള്‍ ആ സ്ഥലങ്ങള്‍ ഇന്ത്യയുടെ ഭാഗമല്ലെന്നും വത്തിക്കാന്റെ ഭാഗമാണെന്നും ബോര്‍ഡ് എഴുതിവച്ച വീരന്മാരുമുണ്ട് ഇക്കൂട്ടത്തില്‍. വടക്ക്-കിഴക്കന്‍ മേഖലയിലെ ജനങ്ങളെ മാവോയിസ്റ്റുകളാക്കിയതിന് പിന്നിലും ഈ മതപുരോഹിതന്മാരുടെ ‘വിശുദ്ധകരങ്ങളു’ടെ പ്രവര്‍ത്തനമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ കുറ്റപ്പെടുത്താനാവില്ല.

കേരളത്തിന്റെ കിഴക്കന്‍ മേഖലയില്‍ സ്ഥിതിചെയ്യുന്ന സഹ്യാദ്രിമലകള്‍ ഉള്‍പ്പെടുന്ന പശ്ചിമഘട്ടം ഗുജറാത്തിലെ താപ്തി നദി മുതല്‍ തമിഴ്‌നാട്ടിലെ കന്യാകുമാരി വരെ 1600 കി.മീറ്റര്‍ നീളത്തില്‍ ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ ആറ് സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്നു. 4000 അടി മുതല്‍ 10,000 അടി വരെ ഉയരമുള്ള കൊടുമുടികളുള്ള ഈ പര്‍വതനിരയില്‍നിന്നും 100ഓളം നദികള്‍ ഉത്ഭവിക്കുന്നു. ഈ നദികളില്‍ 365 ദിവസവും വെള്ളം നിറഞ്ഞുകിടക്കുവാന്‍ കാരണം ഈ മലനിരകള്‍ മഴക്കാലത്ത് പെയ്യുന്ന ജലം മണ്ണില്‍ സ്‌പോഞ്ചുപോലെ പിടിച്ചുവെച്ച് കുറേശ്ശെ വിട്ടുകൊടുക്കുന്നതുകൊണ്ടാണ്. ഈ പര്‍വതനിരകളില്‍ ഉണ്ടാക്കുന്ന നശീകരണപ്രവര്‍ത്തികള്‍ മൂലം ഇവിടെനിന്നും ഉത്ഭവിക്കുന്ന നദികളില്‍ മഴക്കാലത്ത് പ്രളയവും വേനല്‍ക്കാലത്ത് വന്‍ വരള്‍ച്ചയും ഉണ്ടാക്കുവാന്‍ കാരണമാകുന്നു. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജൈവവൈവിധ്യം നിലനില്‍ക്കുന്ന പ്രദേശമായി കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണല്‍ എന്ന സംഘടന ഈ പ്രദേശത്തെ തെരഞ്ഞെടുത്തിരിക്കുന്നു. 2012 ജൂലൈ ആറിന് യുനെസ്‌കോ ഈ മലനിരകളെ ലോക പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തുവാന്‍ കാരണം ഇവിടെ മാത്രം കണ്ടുവരുന്ന ജൈവസമ്പത്താണ്. 4600ഓളം പുഷ്പിക്കുന്ന ചെടികളും 700ഓളം പായലുകളും 500തരം പക്ഷികള്‍ 120ലേറെ സസ്തനികള്‍ എന്നിവയൊക്കെ പശ്ചിമഘട്ടത്തിന്റെ പ്രതേ്യകതകളാണ്. സിംഹവാലന്‍ കുരങ്ങ് ഉള്‍പ്പെടെ വംശനാശം നേരിടുന്ന വിവിധ മൃഗങ്ങള്‍ വേറെയും. ഇത്രമാത്രം ജൈവവൈവിധ്യം നിലനില്‍ക്കുന്ന മറ്റൊരു ഭൂപ്രദേശം ലോകത്തെവിടെയും ഇല്ല. ”ദൈവത്തിന്റെ സ്വന്തം നാട്” എന്ന് വിളിക്കാവുന്ന പശ്ചിമഘട്ടത്തെ നശിപ്പിക്കുവാന്‍ ധനാര്‍ത്ഥി പൂണ്ട വന്‍കിട കുത്തക ഭീമന്മാര്‍ അവിടെ കടന്നുകയറി വനം നശീകരണം, മണലൂറ്റല്‍, ഇരുമ്പയിര്‍ ഖനനം, തടി കടത്തല്‍ എന്നീ പ്രക്രിയയിലൂടെ പ്രകൃതിവ്യവസ്ഥയെ തകിടംമറിക്കുന്നു.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായി കേന്ദ്രസര്‍ക്കാരിന്റെ വനം-പരിസ്ഥിതി മന്ത്രാലയം ഒരു കമ്മീഷനെ നിയമിച്ചു. ലോകപ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞനായ ഡോ. മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ 14 അംഗ കമ്മറ്റിയെ ചുമതലപ്പെടുത്തുകയായിരുന്നു. 2010 മാര്‍ച്ചില്‍ ആരംഭിച്ച ഗാഡ്ഗില്‍ കമ്മറ്റിയുടെ പഠനം 2011 ആഗസ്റ്റില്‍ അവസാനിപ്പിച്ച് ഒരു റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചു. ഈ സമയംകൊണ്ട് വനം-പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശിനെ തല്‍സ്ഥാനത്തുനിന്നും മാറ്റി പകരം ജയന്തി നടരാജനെ മന്ത്രിയാക്കി. അതോടെ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പുറംലോകം കാണാതെ തമസ്‌ക്കരിക്കപ്പെട്ടു. ആ അവസരത്തില്‍ ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവരണമെന്നാവശ്യപ്പെട്ട് ഫയല്‍ ചെയ്ത ഹര്‍ജിയുടെ വിധിയനുസരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടു. എങ്കിലും ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് പ്രവര്‍ത്തനക്ഷമമല്ല എന്ന് പറഞ്ഞ് പരിസ്ഥിതി മന്ത്രാലയം മറ്റൊരു ശാസ്ത്രജ്ഞനായ കസ്തൂരിരംഗന്റെ നേതൃത്വത്തില്‍ മറ്റൊരു കമ്മറ്റിയുണ്ടാക്കി. കസ്തൂരിരംഗന്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ അവഗണിച്ചുകൊണ്ട് ആറുമാസംകൊണ്ട് പുതിയൊരു റിപ്പോര്‍ട്ട് വനം മന്ത്രാലയത്തിന് സമര്‍പ്പിച്ചു. പുതിയ റിപ്പോര്‍ട്ട് വനം മാഫിയയ്‌ക്കും പാറ/മണല്‍ ഖനന ലോബികള്‍ക്കും സഹായകരമാകുംവിധം ഉണ്ടാക്കുകയാണ് കസ്തൂരിരംഗന്‍ ചെയ്തത്.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോലപ്രദേശങ്ങളുടെ വിസ്തൃതി 30 ശതമാനം മാത്രമാക്കി കുറച്ചുകൊണ്ട് ബാക്കി 70 ശതമാനം സ്ഥലത്ത് പരിസ്ഥിതി ലോലമല്ലാത്തതിനാല്‍ എന്തുചെയ്യുന്നതിനും കസ്തൂരിരംഗന്‍ അനുവാദം കൊടുത്തു. ഇങ്ങനെ കേന്ദ്രസര്‍ക്കാരിനെയും മന്ത്രിമാരുടെ ബിനാമികളായ മണല്‍ മാഫിയയെയും സഹായിക്കുന്നതിനുള്ള കുറുക്കുവഴിയാണ് കസ്തൂരിരംഗന്‍ കണ്ടെത്തിയത്. കസ്തൂരിരംഗന്‍ കര്‍ഷകരെ സഹായിക്കുന്നതിനുള്ള പദ്ധതികളൊന്നും ഉള്‍പ്പെടുത്തിയില്ല. പകരം ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൊടുത്തുകൊണ്ട് ജൈവവളം ഉപയോഗിച്ച് കൃഷി പ്രോത്‌സാഹിപ്പിക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അതുപോലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അവകാശം സ്ഥലത്തെ ജനങ്ങള്‍ക്കും പഞ്ചായത്തിനും വിട്ടുകൊടുക്കണമെന്നാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ കേരളം ജനവാസ യോഗ്യമല്ലാതായിത്തീരുമെന്നതാണ് വാസ്തവം. നാടിന്റെ നന്മക്കുംവരുംതലമുറയുടെ ആവാസത്തിനും ആവശ്യമായത് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടല്ല മറിച്ച് ഗാഡ്ഗില്‍ റിപ്പോര്‍ട്ടാണ്. അതുകൊണ്ട് കേരളത്തിലെ പരിസ്ഥിതിയെയും പ്രകൃതിയെയും സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്.

കോര സി. ജോര്‍ജ് (ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ഉപാധ്യക്ഷനാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലയോട്ടി അണിഞ്ഞ് നടക്കുന്നവർ ; തിരുനാവായിൽ വികൃത സംസ്കാരം കാണിച്ച് ഭീകരത സൃഷ്ടിക്കാൻ ശ്രമിച്ചു : സനാതനധർമ്മത്തെ അവഹേളിച്ച് ഞെരളത്ത് ഹരിഗോവിന്ദൻ

Kerala

റോഷിയെ തറപറ്റിച്ചത് പൊള്ളയായ അവകാശവാദങ്ങള്‍; ജനങ്ങള്‍ അറിഞ്ഞ് വോട്ടു ചെയ്ത് വീട്ടിലിരുത്തി

World

ഹാൻ്റവൈറസ്: 12 രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Kottayam

ദേവസ്വം ബോര്‍ഡിന്റെ അനാസ്ഥ; പയപ്പാര്‍ ക്ഷേത്രത്തില്‍ ഉപദേശക സമിതിയില്ല

Kerala

കുട്ടികളെ ഭയപ്പെടുത്തരുത്, പരിഹസിക്കരുത്; അങ്കണവാടി ജീവനക്കാർക്ക് കർശന നിർദേശം

പുതിയ വാര്‍ത്തകള്‍

സച്ചിദാനന്ദൻ സാഹിത്യ അക്കാദമി പ്രസിഡന്റ് സ്ഥാനം ഒഴിയുന്നു; രാജി ഇന്നുണ്ടായേക്കും, സൂചന നൽകിയത് ഫേസ്ബുക്ക് കമന്റിലൂടെ

ED റെയ്ഡിനിടെ പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹായിയുടെ വീട്ടിൽ നിന്ന് പുറത്തേക്ക് എറിഞ്ഞ ചാക്കുകളിൽ നോട്ടുകെട്ടുകൾ

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ അശ്ലീല വീഡിയോ ഉണ്ടെന്ന് വ്യാജ ഭീഷണി; പണവും ഫോണും തട്ടിയെടുത്ത യുവാവ് പിടിയിൽ

കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ചു; നവവധുവിന് ദാരുണാന്ത്യം, ഭർത്താവ് ഗുരുതരാവസ്ഥയിൽ

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം : കോട്ടയത്ത് കോൺഗ്രസ് പ്രവർത്തകന്റെ ആത്മഹത്യാശ്രമം

യുഡിഎഫ് ഇറങ്ങിയപ്പോള്‍ നിലച്ചു, തിരിച്ചെത്തുമ്പോള്‍…. കോട്ടയത്തെ ‘ആകാശപ്പാത’ ഉയര്‍ത്തെഴുന്നേല്‍ക്കുമോ?

ശബരിമല അയ്യപ്പസേവാ സമാജം സംസ്ഥാന സമ്മേളനം ചെങ്ങന്നൂരില്‍

‘ധുരന്ധർ’ സിനിമ മുസ്ലീം വിരുദ്ധമാണെന്ന് വിമർശിച്ചയാളോട് ‘പാകിസ്ഥാനിലേക്ക് പോകാൻ’ പറഞ്ഞ് കോൺഗ്രസ് വക്താവ് ഷമ മുഹമ്മദ്

‘ജാതി വോട്ട് ബാങ്കുകള്‍ തടയാന്‍ സമൂഹം ജാതി മറക്കണം’: ഡോ. മോഹന്‍ ഭാഗവത്

അഴിക്കുള്ളിലെ പ്രണയം…. കൊലക്കേസ് പ്രതിയെ ജയിൽ ഉദ്യോഗസ്ഥ വിവാഹം കഴിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.