Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

നട്ടെല്ലിന് പരിക്ക്; ലോകകപ്പില്‍ ഇനി നെയ്‌മര്‍ ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2014, 11:42 pm IST
inSports

ഫോര്‍ട്ടാലെസ: ബ്രസീലിന്റെ സൂപ്പര്‍താരം നെയ്‌മറുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് വിരാമം. ഇന്നലെ കൊളംബിയക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെയേറ്റ പരിക്കാണ് സൂപ്പര്‍താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്കുമേല്‍ കരിനിഴല്‍ വീഴ്‌ത്തിയത്. പരിക്ക് ഗുരുതരമാണെന്നും ഇനിയുള്ള മത്സരങ്ങളില്‍ നെയ്‌മര്‍ക്ക് കളിക്കാന്‍ സാധിക്കില്ലെന്നും ടീം ഡോക്ടര്‍ വ്യക്തമാക്കി.

മത്സരത്തിന്റെ 88-ാം മിനിറ്റില്‍ കൊളംബിയയുടെ യുവാന്‍ സുനിഗ പിറകില്‍ നിന്ന് നെയ്‌മറെ കാല്‍മുട്ടുകൊണ്ട് ഇടിച്ചുവീഴ്‌ത്തിയതിനെ തുടര്‍ന്നാണ് സൂപ്പര്‍താരത്തിന്റെ നട്ടെല്ലിന് പരിക്കേറ്റത്. തുടര്‍ന്ന് നെയ്‌മറെ സ്ട്രച്ചറിലാണ് എടുത്തുകൊണ്ടുപോയത്. ഇതോടെയാണ് താരത്തിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ പൊലിഞ്ഞത്. ഗ്രൗണ്ടില്‍ നിന്ന് കൊണ്ടുപോകുമ്പോള്‍ നെയ്‌മര്‍ വേദനകൊണ്ട് നിലവിളിക്കുകയായിരുന്നു. ഉടനെ ഫോര്‍ട്ടാലെസയിലെ ആശുപത്രിയിലേക്ക് മാറ്റിയ നെയ്‌മറെ സ്‌കാനിങ് ഉള്‍പ്പടെയുള്ള അടിയന്തരമായ പരിശോധനകള്‍ക്ക് വിധേയനാക്കി. ഈ പരിശോധനയിലാണ് നെയ്‌മറുടെ നട്ടെല്ലിന് പൊട്ടലുണ്ടെന്ന് വ്യക്തമായത്.

നെയ്‌മര്‍ക്കേറ്റ പരിക്ക് ബ്രസീലിന്റെ ലോകകപ്പ സ്വപ്‌നങ്ങള്‍ക്കാണ് തടസ്സമാകുന്നത്. 22 കാരനായ നെയ്‌മര്‍ ലോകകപ്പില്‍ ഇതുവരെ നാല് ഗോള്‍ നേടിയിരുന്നു. ബ്രസീല്‍ സെമിയില്‍ പ്രവേശിച്ചെങ്കിലും നെയ്‌മര്‍ പരിക്കേറ്റ് പുറത്തുപോയത് ലക്ഷക്കണക്കിന് ആരാധകരുടെ നെഞ്ചില്‍ തീ കോരിയിട്ടു.

അതേസമയം നെയ്‌മറുടെ വേദന ബ്രസീല്‍ ആരാധകരിലേക്കു മുഴുവന്‍ പടരുകയാണ്. നെയ്‌മര്‍ക്ക് ഈ ലോകകപ്പില്‍ ഇനി കളിക്കാനായില്ലെങ്കില്‍ കൊളംബിയയുടെ യുവാന്‍ സുനിഗയ്‌ക്ക് മാപ്പുനല്‍കാനാകില്ലെന്നുവരെ ചില ആരാധകര്‍ പ്രഖ്യാപിച്ചുകഴിഞ്ഞു.

നെയ്‌മറുടെ പരിക്ക് ഗുരുതരമാണെന്നും എന്നാല്‍ ശസ്ത്രക്രിയ നടത്തേണ്ട ആവശ്യമില്ലെന്നും ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മര്‍ പറഞ്ഞു. എന്നാല്‍ പരിക്ക് ഭേദമാവാന്‍ കുറച്ച് ആഴ്ചകള്‍ വിശ്രമിച്ചാല്‍ മതിയെന്നും ലാസ്മര്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം കഴിഞ്ഞ മത്സരങ്ങളിലെല്ലാം നെയ്‌മര്‍ എതിരാളികളാല്‍ വേട്ടയാടപ്പെടുകയായിരുന്നുവെന്ന് പിന്നീട് സ്‌കൊളാരി പറഞ്ഞു. കടുത്ത ടാക്ലിംഗിലൂടെയാണ് നെയ്‌മറെ പിടിച്ചുകെട്ടാന്‍ എതിരാളികള്‍ ശ്രമിച്ചത്. ഇതാണ് തിരിച്ചടിയായതെന്നും കോച്ച് കൂട്ടിച്ചേര്‍ത്തു. ഇന്നലത്തെ മത്സരത്തില്‍ നെയ്‌മറെ കാല്‍മുട്ടുകൊണ്ട് കുത്തിവീഴ്‌ത്തിയ കൊളംബിയയുടെ യുവാന്‍ സുനിഗക്കെതിരെ കാര്‍ഡ് കാണിക്കാനോ ഫൗള്‍ വിളിക്കാനോ റഫറി തയ്യാറാവാതിരുന്നതിനെയും സ്‌കൊളാരി വിമര്‍ശിച്ചു. എന്നാല്‍ താന്‍ നെയ്‌മറെ അപായപ്പെടുത്തണമെന്ന്‌വിചാരിച്ച് ഫൗള്‍ ചെയ്തതല്ലെന്നും ഹെഡ്ഡറിന് വേണ്ടി ശ്രമിച്ചപ്പോള്‍ അപ്രതീക്ഷിതമായി സംഭവിച്ചതാണെന്നും സുനിഗ പറഞ്ഞു.

ചിലിക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ തുടയിലേറ്റ പരിക്കില്‍ നിന്ന് ഒരുവിധം മുക്തിനേടിയാണ് നെയ്‌മര്‍ കൊളംബിയക്കെതിരെ കളത്തിലിറങ്ങിയത്. എന്നിട്ടും മികച്ച കളി കെട്ടഴിക്കുകയും ചെയ്തു. ബ്രസീലിന് വേണ്ടി അഞ്ചുമത്സരം കളിച്ച നെയ്‌മര്‍ നാലുഗോള്‍ നേടുകയും ഒന്നിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

നെയ്‌മര്‍ക്ക് പുറമെ ക്യാപ്റ്റന്‍ തിയാഗോ സില്‍വക്കും ജര്‍മ്മനിക്കെതിരായ സെമിഫൈനല്‍ കളിക്കാന്‍ കഴിയില്ല. ചാമ്പ്യന്‍ഷിപ്പില്‍ രണ്ട് മഞ്ഞകാര്‍ഡ് കണ്ടതോടെയാണ് തിയാഗോ സില്‍വക്ക് നിര്‍ണായകമായ സെമിഫൈനല്‍ പോരാട്ടം നഷ്ടമായത്. ഈ രണ്ട് താരങ്ങളുടെ അഭാവം ജര്‍മ്മനിക്കെതിരായ സെമിയില്‍ ബ്രസീലിന് കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

കൊളംബിയയുമായുള്ള മത്സരത്തിനിടയില്‍ പരിക്കേറ്റ ബ്രസീല്‍ താരം നെയ്‌മര്‍ക്ക് ആശ്വാസമായി അര്‍ജന്റീനന്‍ സൂപ്പര്‍താരം ലയണല്‍ മെസ്സി. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് മെസ്സി ബാഴ്‌സലോണയിലെ തന്റെ സഹതാരവും സുഹൃത്തുമായ നെയ്‌മറെ ആശ്വസിപ്പിച്ചത്. ‘നെയ്‌മര്‍, താങ്കളുടെ പരിക്ക് പെട്ടന്ന് ഭേദമാകട്ടേ’ എന്നാണ് മെസ്സിയുടെ സന്ദേശം.

മെസ്സിക്ക് പുറമെ സഹതാരങ്ങളായ ഫ്രെഡ്, വില്യന്‍, ജോ, പൗളീഞ്ഞോ, ഗില്‍ബര്‍ട്ടോ സില്‍വ, ജര്‍മ്മന്‍താരങ്ങളായ മെസ്യൂട് ഓസില്‍, ലൂക്കാസ് പെഡോള്‍സ്‌കി, ഇറ്റാലിയന്‍ താരം മരിയോ ബലോട്ടെല്ലി, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൗസേഫും എത്തിയിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

Entertainment

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

പുതിയ വാര്‍ത്തകള്‍

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.