ബ്രസീലിയ: തകര്‍പ്പന്‍ ഫോമിലുള്ള ഫ്രാന്‍സിന് മൂക്കുകയറിടാന്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ നൈജീരിയ ഇന്ന് കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി 9.30നാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രീ ക്വാര്‍ട്ടര്‍ മത്സരം.
ഗ്രൂപ്പ് ഇയില്‍ നിന്ന് 7 പോയിന്റ് നേടി ചാമ്പ്യന്മാരായാണ് ഫ്രാന്‍സ് പ്രീ ക്വാര്‍ട്ടറില്‍ കടന്നത്. ആദ്യ രണ്ട് മത്സരങ്ങളില്‍ ഹോണ്ടുറാസിനെയും സ്വിറ്റ്‌സര്‍ലന്റിനെയും തകര്‍ത്ത ഫ്രഞ്ച് പടയെ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഇക്വഡോര്‍ സമനിലയില്‍ പിടിച്ചു. അതേസമയം ഗ്രൂപ്പ് എഫില്‍ അര്‍ജന്റീനക്ക് പിന്നില്‍ രണ്ടാം സ്ഥാനക്കാരായാണ് നൈജീരിയ അവസാന 16-ല്‍ എത്തിയത്. ഗ്രൂപ്പിലെ ആദ്യ മത്സരത്തില്‍ ഇറാനോട് സമനില പാലിക്കുകയും രണ്ടാം മത്സരത്തില്‍ ബോസ്‌നിയയെ 1-0ന് കീഴടക്കുകയും ചെയ്ത നൈജീരിയ അവസാന മത്സരത്തില്‍ അര്‍ജന്റീനയെ വിറിപ്പിച്ചശേഷം 3-2ന് പരാജയപ്പെട്ടുവെങ്കിലും നാല് പോയിന്റുമായി രണ്ടാം സ്ഥാനക്കാരായി.
മുന്‍ ചാമ്പന്മാരായ ഫ്രാന്‍സിന് തന്നെയാണ് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം. ഫ്രാങ്ക് റിബറിയുടെ അഭാവത്തില്‍ സൂപ്പര്‍ താരം കരി ബെന്‍സേമയാണ് ഫ്രഞ്ച് ആക്രമണത്തിന്റെ കുന്തമുന. ഒപ്പം ഒളിവര്‍ ഗിറൗഡ് എന്ന താരത്തിന്റെ സാന്നിധ്യവും ഫ്രാന്‍സിന് നൈജീരിയക്ക് മേല്‍ മാനസികമായ മുന്‍തൂക്കം നല്‍കുന്നു. മധ്യനിരയില്‍ പോള്‍ പോഗ്ബ, ആന്റണി ഗ്രിസ്മാന്‍, ബ്ലെയ്‌സ് മാറ്റിയൂഡി, യോഹാന്‍ കബായെ എന്നിവരായിക്കും കളി മെനയാന്‍ ആദ്യ ഇലവനില്‍ ഇറങ്ങുക. അതുപോലെ കരുത്തുറ്റ പ്രതിരോധനിരയും അവര്‍ക്ക് സ്വന്തമാണ്. പാട്രിക് എവ്‌റ നയിക്കുന്ന പ്രതിരോധനിരയും മികച്ചതാണ്. എവ്‌റക്കൊപ്പം ബക്കാരി സാഗ്‌ന, റാഫേല്‍ വരാനെ, മമദൗ സാഖോ തുടങ്ങിയവരും മികച്ച താരങ്ങളാണ്. ഗോള്‍പോസ്റ്റിന് മുന്നില്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസ് ഇറങ്ങും.
അതേസമയം ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ അര്‍ജന്റീനയോട് പൊരുതി കീഴടങ്ങിയെങ്കിലും അവരെ വിറപ്പിച്ചുവിട്ടതിന്റെ ആത്മവിശ്വാസത്തിലാണ് നൈജീരിയ ഇന്ന് ഫ്രഞ്ച് പടക്കെതിരെ ഇറങ്ങുന്നത്. വിക്ടര്‍ മോസസ്, അര്‍ജന്റീനക്കെതിരെ രണ്ട് ഗോളുകളും നേടിയ അഹമ്മദ് മൂസ എന്നിവരാണ് ആ്രഫിക്കന്‍ കഴുകന്മാരുടെ കരുത്ത്. പ്രതിരോധനിരയില്‍ ജുവോണ്‍ ഓഷാനിവ, ജോസഫ് യോബോ, എഫെ ആംബ്രോസ്, കെന്നത്ത് ഒമേരുവോ എന്നിവര്‍ ഇറങ്ങുന്നതോടെ കരിം ബെന്‍സേമ ഉള്‍പ്പെടെയുള്ള ഫ്രാന്‍സ് താരങ്ങള്‍ കുറച്ച് ബുദ്ധിമുട്ടുമെന്ന് ഉറപ്പ്. മുന്‍പ് ഒരു തവണ മാത്രമാണ് ഇരുടീമുകളും തമ്മില്‍ ഏറ്റുമുട്ടിയിട്ടുള്ളത്. അന്ന് നൈജീരിയക്കായിരുന്നു വിജയം.
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പില്‍ നിന്ന് ലോക ഒന്നാം നമ്പര്‍ താരം അമേരിക്കയുടെ സെറീന വില്ല്യംസ് പുറത്തായി. മൂന്നാം റൗണ്ടില്‍ ഫ്രഞ്ച് സുന്ദരി അലീസെ കോര്‍നറ്റാണ് സെറീനിയ തകര്‍ത്തത്. മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവില്‍ 6-1, 3-6, 4-6 എന്ന സ്‌കോറിനായിരുന്നു ഫ്രഞ്ച് സുന്ദരിയുടെ വിജയം. മറ്റൊരു മത്സരത്തില്‍ അഞ്ചാം സീഡ് റഷ്യയുടെ മരിയ ഷറപ്പോവ നാലാം റൗണ്ടിലെത്തി. അമേരിക്കയുടെ അലിസണ്‍ റിസ്‌െക്കയെ 6-3, 6-0 എന്ന സ്‌കോറിന് പരാജയപ്പെടുത്തിയാണ് ഷറപ്പോവ നാലാം റൗണ്ടിലെത്തിയത്.
പുരുഷ വിഭാഗത്തില്‍ നാലാം സീഡ് സ്വിസ് ഇതിഹാസം റോഡര്‍ നാലാം റൗണ്ടിലെത്തി. കൊളംബിയന്‍ താരം സാന്റിയാഗോ ഗിരാല്‍ഡോയെ 6-3, 6-1, 6-1 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഫെഡറര്‍ കീഴടക്കിയത്.
















