തിരുവനന്തപുരം : ബിജെപിയോട് ആഭിമുഖ്യമുള്ള കലാസാംസ്കാരിക രംഗത്തെ ആളുകളെ പങ്കെടുപ്പിച്ച് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവടങ്ങളില്‍ സാംസ്കാരിക കൂട്ടായ്മകള്‍ സംഘടിപ്പിക്കുമെന്ന് ബിജെപി കലാസാംസ്കാരി വിഭാഗം കൗണ്‍വീനര്‍ ഗോപന് ചെന്നിത്തല അറിയിച്ചു. കേരളത്തിലെയും അന്യസംസ്ഥാനങ്ങളിലെയും മലയാളി കലാസാംസ്കാരിക പ്രവര്‍ത്തകരെ സമ്പര്‍ക്കം നടത്തി പൂര്‍ണ്ണവിവരങ്ങള്‍ ശേഖരിക്കുക. അവര്‍ക്ക് വേദികള്‍ നല്‍കുക. താഴെത്തട്ടിലും മേല്ഘടകങ്ങളിലം കലാസാംസ്കാരിക സിനിമ-നാടക-സൗഹാര്‍ദ്ദ ചര്‍ച്ചാവേദികള്‍ രൂപീകരിക്കുക തുടങ്ങിയവ സംഘടിപ്പിക്കും. സിനിമാ-നാടകം-സീരിയല്‍ രംഗത്തെയും മറ്റ് കലാപ്രതിഭകളെയും പങ്കെടുപ്പിച്ച് സംസ്ഥാനതല പഠനശിബിരം നടത്തുമെന്നും ഗോപന് അറിയിച്ചു.
ഈ മേഖലയ്ക്ക് ആവശ്യമായ പുതിയ പദ്ധതികള്‍ രൂപീകരിച്ച് പുതിയ തലമുറയിലെ പുത്തന്‍ പ്രതിഭ കണ്ടെത്തി കൈപിടിച്ച് ഉയര്‍ത്തിക്കൊണ്ട് അവരെ ദേശീയ നവോത്ഥാനത്തിന്റെ ഭാഗമാക്കും.
ഭാരതത്തിന്റെ സംസ്കൃതിയും വൈഭവവും എടുത്ത് കാണിക്കുന്നതും ദേശീയോത്ഗ്രഥനം വികാസനത്തിലധിഷ്ഠിചവുമായി കൊണ്ട് പാര്‍ട്ടിയുടെ നയപരമായ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യാവിഷ്ക്കാര പദ്ധതികള്‍ക്ക് രൂപം കൊടുക്കുക. അത്തരം കലാസാംസ്കാരിക സാഹിത്യ സൃഷ്ടികള്‍ക്ക് പുരസ്കാരം ഏര്‍പ്പെടുത്തുക ഈ തരത്തില്‍ രൂപപ്പെടുത്തുന്ന കലാ-സൃഷ്ടികള്‍ ജനങ്ങളുടെ മുമ്പാകെ അവതരിപ്പിക്കുക.കലാരംഗത്ത് മണ്മറഞ്ഞ പ്രതിഭകളെ അനുസ്മരിക്കുക, ദേശീയ-അന്തര്ദേശയീ തലത്തിലുള്ള കലാകാരന്മാരെയും പാര്‍ട്ടി നേതാക്കളെയും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കും ബിജെപിയുടെ വികസന സന്ദേശങ്ങള്‍ ജനങ്ങളില്‍ എത്താന്‍ തരത്തിലുള്ളതും ഈ രംഗത്ത് ആവശ്യമായ കലാപരമായ മുന്നേറ്റം നടത്തി സര്‍ഗ്ഗവാസനയുള്ളവരെ കൈപിടിച്ച് ഉയര്‍ത്തുകയും അവസരങ്ങള്‍ നല്‍കുകയുമാണ് ലക്ഷ്യമെന്ന് ബിജെപി സെല്‍ കണ്‍വീനര്‍മാരുടെ യോഗത്തില്‍ അവതരിപ്പിച്ച രൂപരേഖയില്‍ ഗോപന് വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, സെല്‍ കോര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: