ബാലുശ്ശേരി: ഓള് ഇന്ത്യാ ഇന്‍സ്റ്റിട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് എം.ബി.ബി.എസ് പ്രവേശന പരീക്ഷയില്‍ കോഴിക്കോട് ബാലുശ്ശേരി അരവിന്ദ് ഭവനില്‍ അരവിന്ദ് സുബ്രഹ്മണ്യന് നാലാം റാങ്ക് ലഭിച്ചു. സംസ്ഥാനത്തെ ഒന്നാം സ്ഥാനവും അരവിന്ദിനുതന്നെ.
നേരത്തെ സംസ്ഥാന മെഡിക്കല്‍ എന്ട്രന്സില് അഞ്ചാം റാങ്കും ഓള് ഇന്ത്യാ മെഡിക്കല്‍ എന്ട്രന്സില് മുപ്പത്തിരണ്ടാം റാങ്കും ജിപ്മെറില് പതിനേഴാം റാങ്കും അരവിന്ദിന് ലഭിച്ചിരുന്നു. സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയില്‍ 97.6 ശതമാനം മാര്‍ക്കോടുകൂടി ഇത്തവണ തൃശൂര്‍ നിര്‍മ്മലമാതാ സെന്‍ട്രല്‍ സ്കൂളില്‍ നിന്നും പാസായി. നാഷനല്‍ സയന്‍സ് ഒളിംപ്യാഡ് പരീക്ഷയില്‍ തുടര്‍ച്ചയായി 11, 12 ക്ലാസുകളില്‍ സംസ്ഥാനത്ത് ഒന്നാമനായ അരവിന്ദ് കെ.വി.പി.വൈ സ്കോളര്‍ഷിപ്പ് ജേതാവ് കൂടിയാണ്.
പത്താം ക്ലാസ് വരെ താമരശ്ശേരി അല്‍ഫോണ്‍സാ സ്കൂളിലായിരുന്നു പഠനം. നിര്‍മ്മല മാതാ സെന്‍ട്രല്‍ സ്കൂള്‍ ക്വിസ് ക്ലബ്ബ് അംഗമായമായ അഭിനന്ദിന് ക്വിസ് പ്രോഗ്രാമില്‍ നിരവധി തവണ ഒന്നാം സ്ഥാനവും ലഭിച്ചിട്ടുണ്ട്. കാനറ ബാങ്ക് ബാലുശ്ശേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥന് ടി.വി സുബ്രഹ്മണ്യന്റേയും ഉള്ളിയേരി കൃഷിഭവന് ഓഫീസര്‍ പി.അനിതയുടേയും മകനാണ്. 2011ല്‍ അഖിലേന്ത്യാ മെഡിക്കല്‍ എന്ട്രന്സില് അഞ്ചാം റാങ്ക് ലഭിച്ച അഭിനന്ദ് സുബ്രഹ്മണ്യനാണ് സഹോദരന്. ജിപ് മര് മൂന്നാം വര്‍ഷ എം.ബി.ബിഎസ് വിദ്യാര്‍ത്ഥിയാണ് അഭിനന്ദ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: