ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ ബുരുദ കോഴ്സുകള്‍ നാലു വര്ഷമാക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ദല്‍ഹി സര്‍വകലാശാല വിസി ദിനേഷ് സിംഗ് രാജിവച്ചു. കഴിഞ്ഞ വര്‍ഷം മുതല്‍ സര്‍വകലാശാലയിലെ ബിരുദ കോഴ്സുകള്‍ നാലുവര്ഷമാക്കുവാന് തീരുമാനിച്ചിരുന്നു. എന്നാല്‍ മൂന്ന് വര്‍ഷമായി ബിരുദ കോഴ്സ് ചുരുക്കണമെന്ന് യൂജിസി സര്‍വകലാശാലയോട് ആവശ്യപ്പെട്ടിരുന്നു.
യൂജിസി സര്‍വകലാശാലയുടെ സ്വയംഭരണാവകാശത്തിലേക്ക് കടന്നുകയറുകയാണെന്ന് ദിനേഷ് സിംഗ് ആരോപിച്ചു. പ്രശ്നത്തില്‍ ഇടപെടാനില്ലെന്ന് സുപ്രീം കോടതി ദല്‍ഹി സര്‍വകലാശാലയിലെ അധ്യാപകര്‍ നല്കിയ ഒരു കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ദിനേഷ് സിംഗിന്റെ രാജിയോടെ പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: