കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണ്ണ വേട്ട പരമ്പരയാകുന്നു. കോട്ടയം സ്വദേശി പി.കെ.കുര്യാക്കോസ് (48) ന്റെ പക്കല്‍ നിന്നും 310 ഓളം ഗ്രാം തൂക്കം വരുന്ന രണ്ട് സ്വര്‍ണ്ണ ചങ്ങലകളാണ് ഇന്നലെ കസ്റ്റംസ് ഇന്റലിജന്‍സ് പിടിച്ചെടുത്തത്. 18ലക്ഷത്തോളം രൂപയുടെ സ്വര്‍ണ്ണമാണ് ഇന്നലെ പുലര്‍ച്ചെ 3.30ന് ദുബായിയില്‍ നിന്ന് വന്ന ഇകെ 532 നമ്പര്‍ വിമാനത്തില്‍ യാത്രക്കാരന് കടത്താന്‍ ശ്രമിച്ചത്. ഈ വര്‍ഷം ജനുവരി മുതല്‍ പതിനെട്ടാമത്തെ തവണയാണ് ഇയാള്‍ ദുബായിയില്‍ പോയി മടങ്ങി വന്നിരിക്കുന്നത് എന്ന് പരിശോധനയില്‍ തെളിഞ്ഞു. പിടിയ്ക്കപ്പെടുന്നത് ഇതാദ്യമാണ്. ഇയാള്‍ ധരിച്ചിരുന്ന പാന്റ്സിന്റെ ഉള്ളില്‍ പ്രത്യേകമായി തുന്നിപ്പപിടിപ്പിച്ച പോക്കറ്റില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം. കസ്റ്റംസ് ഡിക്ലറേഷന്‍ ഫോമില്‍ സ്വര്‍ണ്ണത്തെ കുറിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്തിയിരുന്നില്ല.
പിടിച്ചെടുത്ത സ്വര്‍ണ്ണം കസ്റ്റംസ് കണ്ടുകെട്ടി. വ്യവസായിയാണെന്ന് വ്യക്തമാക്കിയ കുര്യാക്കോസ് ഹൃസ്വ സന്ദര്‍ശനങ്ങള്‍ക്കായി ദുബായി സന്ദര്‍ശിച്ചത് സ്വര്‍ണ്ണം കടത്തുന്നതിനായി മാത്രമാണെന്ന സംശയം ബലപ്പെട്ടിട്ടുണ്ട്. കുടുതല്‍ അന്വേഷണം നടന്നു വരുന്നു. ഡെപ്യൂട്ടി കമ്മീഷണര്‍ എസ്.എ.എസ്.നവാസിന്റെ നേതൃത്ത്വത്തിലുള്ള സംഘമാണ് സ്വര്‍ണ്ണം പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: