സാവോപോളോ: ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ കാമറൂണ്‍ മിഡ്ഫീല്‍ഡര്‍ അലക്സ് സോംഗിന് മൂന്നുമത്സരങ്ങളില്‍ നിന്ന് ഫിഫ വിലക്കി. ക്രൊയേഷ്യന്‍ താരം മരിയോ മാന്‍സുകിച്ചിനെ കൈമുട്ടുകൊണ്ട് ഇടിച്ചതിനാണ സോംഗിന് ചുവപ്പ് കാര്‍ഡ് ലഭിച്ചിരുന്നു.
ബ്രസീലിനെതിരായ ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ കളിക്കാന്‍ പറ്റാത്ത താരത്തിന് മറ്റു രണ്ട് മത്സരങ്ങളില്‍ നിന്നുകൂടിയാണ് ഫിഫ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. ബാഴ്സലോണ താരമായ സോംഗിന് ഫിഫ അച്ചടക്ക സമിതി 22,300 യുഎസ് ഡോളറും പിഴയിട്ടു.
മത്സരത്തിന്റെ 40-ാം മിനിറ്റിലായിരുന്നു സോംഗ് ക്രൊയേഷ്യന്‍ സ്ട്രൈക്കറെ കൈമുട്ടുകൊണ്ട് ഇടിച്ചത്. എതിരില്ലാത്ത നാല് ഗോളിന് മത്സരം ക്രൊയേഷ്യ ജയിച്ചു. ആദ്യ രണ്ടു മത്സരവും തോറ്റ കാമറൂണ്‍ ലോകകപ്പില്‍ നിന്നും പുറത്തായിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: