Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വലേര, പോര്‍ച്ചുഗലിെ‍ന്‍റ രക്ഷകന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 23, 2014, 08:59 pm IST
inSports

മനൗസ്‌: പോര്‍ച്ചുഗീസ്‌ ഫുട്ബോളിന്‌ ഒരു പുതിയ രക്ഷകന്‍. ഇന്നലെ അമേരിക്കക്കെതിരായ നിര്‍ണായക മത്സരത്തില്‍ സില്‍വസ്റ്റര്‍ വലേരയാണ്‌ പുതിയ രക്ഷകനായത്‌, അതും മത്സരം തീരാന്‍ 25 സെക്കന്റ്‌ മാത്രം ബാക്കിനില്‍ക്കേ.

രണ്ടാം പകുതിയുടെ 45 മിനിറ്റിനുശേഷം റഫറി അനുവദിച്ച ഇഞ്ച്വറി സമയമായ അഞ്ച്‌ മിനിറ്റില്‍ 30 സെക്കന്റ്‌ മാത്രം ബാക്കിനില്‍ക്കേ അമേരിക്ക 2-1ന്‌ മുന്നിലായിരുന്നു. ഇതോടെ എല്ലാവരും അമേരിക്കന്‍ വിജയവും പ്രീ-ക്വാര്‍ട്ടര്‍ പ്രവേശനവും ഉറപ്പിച്ചു. എന്നാല്‍ ഇവിടെ കളി മാറി. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ തകര്‍പ്പന്‍ ക്രോസ്‌ ഉജ്ജ്വലമായ ഹെഡ്ഡറിലൂടെ വലേര അമേരിക്കന്‍ വല കുലുക്കിയപ്പോള്‍ രക്ഷകന്റെ പിറവിയായി. ഇതോടെ അമേരിക്കയെ 2-2ന്‌ സമനിലയില്‍ തളച്ച്‌ പോര്‍ച്ചുഗല്‍ മാനം കാത്തു.

ഗ്രൂപ്പ്‌ ജിയിലെ രണ്ടാമത്തെ മത്സരത്തിലെ സമനിലയോടെ പോര്‍ച്ചുഗലിന്റെ പ്രതീക്ഷക്ക്‌ ഒരു മത്സരത്തിലേക്ക്‌ കൂടി ആയുസ്സ്‌ നീട്ടിക്കിട്ടി. ഗ്രൂപ്പില്‍ നാല്‌ പോയിന്റ്‌ വീതമുള്ള യുഎസ്‌എയും ജര്‍മനിയുമാണ്‌ മുന്നില്‍. പോര്‍ച്ചുഗലിനും ഘാനക്കും ഓരോ പോയിന്റ്‌ വീതവും. എല്ലാവര്‍ക്കും അവസാനത്തെ മത്സരം നിര്‍ണായകമാണ്‌. ജര്‍മ്മനിയും അമേരിക്കയും തമ്മിലുള്ള മത്സരം സമനിലയിലായാല്‍ പോര്‍ച്ചുഗലിന്റെ പ്രതീക്ഷകള്‍ അസ്തമിക്കും. എന്നാല്‍ ഏതെങ്കിലും ഒരു ടീം ജയിച്ചാല്‍, ഘാന-പോര്‍ച്ചുഗല്‍ മത്സരഫലവും നിര്‍ണ്ണായകമാകും.

അമേരിക്കക്കെതിരായ മത്സരത്തില്‍ പോര്‍ച്ചുഗലിനായിരുന്നു മുന്‍തൂക്കം. കൂടുതല്‍ സമയം പന്തുകൈവശം വെച്ചതും കൂടുതല്‍ ഷോട്ടുകള്‍ ഉതിര്‍ത്തതും പറങ്കികളായിരുന്നു. 52 ശതമാനം പന്ത്‌ കൈവശംവച്ച പറങ്കികള്‍ 21 ഷോട്ടുകളാണ്‌ പറത്തിയത്‌. ഇതില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

പതിവിന്‌ വിരുദ്ധമായി പരിക്കില്‍ നിന്നും പൂര്‍ണമായി മുക്തനാവാത്ത ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മധ്യനിരയിലാണ്‌ സ്ഥാനം കേന്ദ്രീകരിച്ചത്‌.ഇത്‌ വിങ്ങുകളിലൂടെയുള്ള പോര്‍ച്ചുഗീസ്‌ മുന്നേറ്റത്തിന്റെ വേഗത കുറച്ചു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിലാണ്‌ ആദ്യ ഗോള്‍ പിറന്നത്‌. അമേരിക്കന്‍ പ്രതിരോധക്കാരന്‍ മാറ്റ്‌ ബ്ലസറിന്റെ പിഴവ്‌ മുതലെടുത്തായിരുന്നു നാനി പോര്‍ച്ചുഗലിനെ മുന്നിലെത്തിച്ചത്‌. പെനല്‍റ്റി ബോക്സില്‍ മാറ്റ്‌ ബ്ലസര്‍ അടിച്ചകറ്റാന്‍ ശ്രമിച്ച പന്ത്‌ നേരെ നാനിയുടെ കാലിലാണ്‌ എത്തിയത്‌. വലതുകാല്‍ കൊണ്ട്‌ പന്ത്‌ നിയന്ത്രിച്ച നാനിയുടെ ഉശിരന്‍ വലംകാല്‍ ഷോട്ടിന്‌ മുമ്പേ അമേരിക്കന്‍ ഗോളി നിക്ക്‌ റിമാന്‍ഡോ വീണുപോയിരുന്നു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പോര്‍ച്ചുഗലായിരുന്നു മേധാവിത്വം പുലര്‍ത്തിയതെങ്കിലും അമ്പത്തിനാലാം മിനുറ്റില്‍ അമേരിക്ക സമനിലനേടിയെന്ന്‌ തോന്നിപ്പിച്ചു. ഗോളിപോലുമില്ലാത്ത പോര്‍ച്ചുഗീസ്‌ പോസ്റ്റിലേക്ക്‌ അവരുടെ ബ്രാഡ്ലി നിറയൊഴിച്ചെങ്കിലും പോസ്റ്റിന്‌ പരിസരത്തുണ്ടായിരുന്ന ഏക പോര്‍ച്ചുഗീസ്‌ പ്രതിരോധക്കാരന്‍ ഫാബിയന്‍ ജോണ്‍സണ്‍ പന്ത്‌ തട്ടിയകറ്റി. പിന്നീട്‌ 64-ാ‍ം മിനിറ്റില്‍ സമനില ഗോള്‍ പിറന്നു. ഒരു കോര്‍ണറിന്‌ ഒടുവില്‍ ബോക്സിന്‌ പുറത്ത്‌ കിട്ടിയ പന്ത്‌ ജെര്‍മയിന്‍ ജോണ്‍സാണ്‌ പറങ്കികളുടെ വലയിലേക്ക്‌ അടിച്ചുകയറ്റിയത്‌. പിന്നീട്‌ 81-ാ‍ം മിനിറ്റില്‍ നിരന്തരം പോര്‍ച്ചുഗീസ്‌ മേഖലയില്‍ അപകടം വിതച്ച ക്ലിന്റ്‌ ഡെമ്പ്സിയായിരുന്നു അമേരിക്കയുടെ രണ്ടാം ഗോള്‍ നേടിയത്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.