ന്യൂദല്‍ഹി: ഇന്ത്യന്‍ കരിമ്പുകര്‍ഷകരെ രക്ഷിക്കാന്‍ പഞ്ചസാരയുടെ ഇറക്കുമതിത്തീരുവ ഉയര്‍ത്തി. നിലവില്‍ 15 ശതമാനമാണ് ഇറക്കുമതിതീരുവ. ഇത് 40 ശതമാനമായാണ് ഉയര്‍ത്തിയത്. കേന്ദ്ര ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി രാം വിലാസ് പാസ്വാനാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ കരിമ്പിന് കര്‍ഷകര്‍ നേരിടുന്ന നഷ്ടം ഇല്ലാതാക്കുക വഴി കൂടുതല്‍ പേരെ കൃഷിയിലേക്ക് ആകര്‍ഷിക്കുക, ഇതിലൂടെ ഇന്ത്യയില്‍ പഞ്ചസാര ഉത്പ്പാദനം വര്‍ദ്ധിപ്പിക്കുക എന്നതാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പഞ്ചസാര മില്ലുകാര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കും. കരിമ്പിന് കര്‍ഷകര്‍ക്ക് 4400 കോടി രൂപ പലിശരഹിത വായ്പയായി നല്‍കും. പഞ്ചസാര കയറ്റുമതിക്കാര്‍ക്ക് ടണ്ണിന് 3300 രൂപ വീതം സബ്സിഡി നല്‍കുന്നത് സപ്തംബര്‍ വരെ നീട്ടിയിട്ടുണ്ടെന്ന് പാസ്വാന് അറിയിച്ചു. നിലവില്‍ കരിമ്പിന് കൃഷി നഷ്ടത്തിലായതിനെ തുടര്‍ന്ന് നിരവധി കര്‍ഷകര്‍ മറ്റ് വിളകളിലേക്ക് മാറുന്ന സാഹചര്യമാണ് ഇന്ത്യയിലുണ്ടായിരുന്നത്. കരിമ്പിന് കര്‍ഷകരെ പിടിച്ചുനിര്‍ത്തുക എന്നതാണ് എന്‍ഡിഎ സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നത്.
പഞ്ചസാര ഇറക്കുമതി കുറഞ്ഞാല്‍ വില കൂടുമെന്ന പ്രചാരണവും തുടങ്ങിയിട്ടുണ്ട്. ചാനലുകളടക്കം ഈ വാര്‍ത്ത നല്‍കുന്നുണ്ട്. ഇത്തരം വാര്‍ത്തകള്‍ വരുന്നതോടെ വില കൂട്ടാനുള്ള അവസരം ഒരുങ്ങുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: