തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോല്‍വിയുടെ അടിസ്ഥാനത്തില്‍ സംഘടനാ തലത്തിലും രാഷ്ട്രീയരംഗത്തും വേണ്ട തിരുത്തലുകള്‍ വരുത്തുമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. ജനങ്ങളുമായുളള ബന്ധം മെച്ചപ്പെടുത്തുന്നതിനുളള പരിപാടികള്‍ ആവിഷ്ക്കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനം മുന്‍നിര്‍ത്തി സംസ്ഥാന കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു പ്രകാശ് കാരാട്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ സെപ്റ്റംബറില്‍ ആരംഭിക്കുമെന്നും അദ്ദേഹം സംസ്ഥാന കമ്മിറ്റിയെ അറിയിച്ചു. തദ്ദേശ ഭരണതെരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പിണറായി വിജയന് കമ്മിറ്റിയില്‍ അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി വൈകുന്നേരം സമാപിക്കും.
അതേസമയം പാര്‍ട്ടിക്കുണ്ടായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി സി.പി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിലെ തോല്‍വിയെ കുറിച്ച് പ്രത്യേകം പരിശോധിക്കുമെന്നും നിര്‍വാഹക സമിതി യോഗത്തിനു ശേഷം അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തിരുവനന്തപുരം മണ്ഡലത്തില്‍ വിജയിക്കേണ്ടത് പാര്‍ട്ടിയുടെ ആവശ്യമായിരുന്നു. വിജയം പ്രതീക്ഷിച്ചിരുന്നതുമാണ്. തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിനും ഉത്തരവാദിത്തം ഉണ്ടെന്നും റെഡ്ഡി പറഞ്ഞു. ആന്ധ്രാപ്രദേശില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള തീരുമാനം അബദ്ധമായിപ്പോയെന്നും അദ്ദേഹം
പ്രതികരിക്കാൻ ഇവിടെ എഴുതുക: