ന്യൂദല്‍ഹി: കാമുകന് നെസ് വാഡിയയ്ക്കെതിരായ പരാതിയില്‍ നടിയും കിംഗ്സ് ഇലവന് പഞ്ചാബ് ഉടമയുമായ പ്രീതി സിന്റ ചൊവ്വാഴ്ച പോലീസിനു മൊഴി നല്‍കിയേക്കും. ഇന്നു മൊഴി നല്‍കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്.
ഇന്നു രാവിലെ ബാന്ദ്രയിലെ വസതിയില്‍ പ്രീതി അഭിഭാഷകരുമായി ചര്‍ച്ച നടത്തി. പ്രീതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം മാത്രമേ നെസ് വാഡിയെ ചോദ്യം ചെയ്യാനാകൂ എന്ന് മുംബൈ പോലീസ് അറിയിച്ചു. യുഎസിലായിരുന്ന നടി ഞായറാഴ്ച മുംബൈയില്‍ തിരിച്ചെത്തിയിരുന്നു. പരാതി നല്കിയ ശേഷം യുഎസിലേക്കു പോയ പ്രീതി മൊഴി നല്കാന് എത്തണമെന്ന മുംബൈ പോലീസിന്റെ അഭ്യര്‍ഥനപ്രകാരമാണ് ഇന്ത്യയിലെത്തിയത്.
പ്രീതി സിന്റയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബിസിസിഐ സെക്രട്ടറി സഞ്ജയ് പാട്ടീല്‍ അടക്കം എട്ടു പേരുടെ സാക്ഷിമൊഴി രേഖപ്പെടുത്തിയിരുന്നു.
കിംഗ്സ് ഇലവന് പഞ്ചാബ് ഉടമ കൂടിയായ നെസ് വാഡിയയ്ക്കെതിരേ ജൂണ്‍ 13-നാണ് പ്രീതി പരാതി നല്‍കിയത്. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ പഞ്ചാബ്- ചെന്നൈ ക്വാളിഫയര്‍ മത്സരത്തിനിടെ നെസ് തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിച്ചെന്നാണ് പ്രീതിയുടെ പരാതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: