ഫോര്‍ട്ടാലെസ: ജര്‍മ്മന്‍ വെറ്ററന്‍ സ്ട്രൈക്കര്‍ മിറോസ്ലാവ് ക്ലോസെ ലോകകപ്പ് ഗോള്‍ വേട്ടയില്‍ റെക്കോര്‍ഡിനൊപ്പമെത്തി. ഇന്നലെ ഘാനക്കെതിരെ സമനില ഗോള്‍ നേടിയതിലൂടെയാണ് ലോകകപ്പില്‍ 15 ഗോളുകളെന്ന മാന്ത്രികസംഖ്യയിലേക്ക് മിറോസോവ് ക്ലോസ് എത്തിയത്. ബ്രസീലിയന്‍ താരം റൊണാള്‍ഡോയുടെ പേരിലുള്ള 15 ഗോളിന്റെ റെക്കോഡിനൊപ്പമാണ് ക്ലോസ് എത്തിയിരിക്കുന്നത്. നാല് ലോകകപ്പുകളില്‍ നിന്നായാണ് ക്ലോസെ 15 ഗോളുകള്‍ നേടിയത്.
ഇന്നലെ ഘാനക്കെതിരായ മത്സരത്തില്‍ 2-1ന് പിന്നിട്ട് നില്‍ക്കുമ്പോഴാണ് എഴുപതാം മിനിറ്റില്‍ പകരക്കാനായി ഇറങ്ങിയ ക്ലോസെ മൂന്നുമിനിറ്റിനകം ജര്‍മ്മനിക്ക് സമനില നേടിക്കൊടുത്തത്. 36-ാം വയസ്സിലും ജിംനാസ്റ്റിക് താരത്തെ വെട്ടിക്കുന്ന വഴക്കത്തിന്റെ പ്രദര്‍ശനമായിരുന്നു ലാസിയോയുടെ സ്ട്രൈക്കറായ ക്ലോസെയുടെ ഗോള്‍. പോസ്റ്റിന് ഉരുമ്മി പുറത്തുപോകുമായിരുന്നപോകുമായിരുന്ന ഹൊവേദെസിന്റെ ഹെഡ്ഡറാണ് ഒരു ഘാന പ്രതിരോധനിരക്കാരനൊപ്പം ചാടി വീണ ക്ലോസെ കാലുകൊണ്ട് നെറ്റിലേക്ക് തള്ളിയിട്ടത്.
ക്ലോസെയുടെ നാലാം ലോകകപ്പാണ് ഇത്തവണത്തേത്. 2002, 2006, 2010 ലോകകപ്പുകളില്‍ ക്ലോസെ ജര്‍മ്മനിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്. 2002ലും 2006ലും അഞ്ച് ഗോളുകള്‍ നേടിയ ക്ലോസെ കഴിഞ്ഞ ലോകകപ്പില്‍ നാല് ഗോളുകള്‍ നേടിയിരുന്നു.2006-ല്‍ ടോപ്സ്കോറര്‍ക്കുള്ള സ്വര്‍ണ്ണ ഷൂസും ക്ലോസെക്കായിരുന്നു. ഈ ലോകകപ്പില്‍ ജര്‍മ്മനിക്ക് ഇനിയും മത്സരങ്ങള്‍ ബാക്കിയുള്ളതിനാല്‍ റൊണാള്‍ഡോയെ മറികടന്ന് ഒറ്റയ്ക്ക് ടോപ്സ്കോററാവാനും ക്ലോസ്സെക്ക് അവസരമുണ്ട്.
മൂന്നാം സ്ഥാനത്തുള്ള ജര്‍മ്മനിയുടെ മുള്ളര്‍ 14 ഗോളുകള്‍ നേടിയപ്പോള്‍ ഫ്രഞ്ച് താരം ജസ്റ്റ് ഫോണ്ടെയ്ന് 13 ഗോളുകള്‍ നേടിയിട്ടുണ്ട്. ഇതിഹാസ താരം പെലെ ലോകകപ്പില്‍ 12 ഗോളുകളാണ് നേടിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: