റിയോ ഡി ജെയിനെറോ: ലോകകപ്പ് ഫുട്ബോളിലെ ഗ്രൂപ്പുകളി അന്ത്യത്തോട് അടുക്കുമ്പോള്‍ ഓര്‍മ്മയില്‍ തങ്ങുന്ന നിമിഷങ്ങള്‍ ഏറെ. അതില്‍ ഏറ്റവും ശ്രദ്ധേയമേതെന്ന ചോദ്യത്തിന് ട്വിറ്റര്‍ തന്ന ഉത്തരം, പെപ്പെയുടെ ചുവപ്പ് കാര്‍ഡ്. ജര്‍മ്മനിക്കെതിരായ മത്സരത്തില്‍ തോമസ് മുള്ളറുടെ തലയില്‍ തലകൊണ്ടിടിച്ച് പോര്‍ച്ചുഗീസ് ഡിഫന്റര്‍ പെപ്പെ ഇരന്നുവാങ്ങിയ റെഡ് കാര്‍ഡിനെപ്പറ്റി ട്വിറ്ററില്‍ പ്രതികരിച്ചത് 2,61,026ലേറെ പേര്.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം മെസി ബോസ്നിയയുടെ വലകുലുക്കിയതിനെക്കാള് പെപ്പെയുടെ പ്രവൃത്തി ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. ക്രൊയേഷ്യയുമായുള്ള ഉദ്ഘാടന മത്സരത്തില്‍ ബ്രസീലിന്റെ മാര്‍സലോ തീര്‍ത്ത സെല്‍ഫ് ഗോള്‍ നാണക്കേടും ട്വിറ്റര്‍ നിവാസികളുടെ ഇഷ്ടവിഷയവുമായി. ബ്രസീല്‍- ക്രൊയേഷ്യ മുഖാമുഖമാണ് ഏറ്റവും കൂടുതല്‍ ട്വീറ്റ് ലഭിച്ച കളി, ഒരു കോടി 22 ലക്ഷം. മെക്സിക്കോയും ബ്രസീലും തമ്മിലെ പോരാട്ടവും ട്വീറ്റുകള്‍ വാരിക്കൂട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: