കൊച്ചി: കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്പെക്ടേഴ്സ് യൂണിയന് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പിലെ ഹെല്‍ത് ഇന്‍സ്പെക്ടേഴ്സ് ജൂലൈ രണ്ടു മുതല്‍ സമരത്തിനൊരുങ്ങുന്നു.
ജനങ്ങള്‍ക്ക് പൂര്‍ണ സേവനം ലഭ്യമാക്കിക്കൊണ്ട് എല്ലാ റിപ്പോര്ടുകളും നിര്‍ത്തിവച്ച് ബ്ലോക്ക്, ജില്ലാതല അവലോകന യോഗങ്ങള്‍, മീറ്റിങ്ങുകള്‍ എന്നിവ ബഹിഷ്കരിച്ചുകൊണ്ടാണ് ചട്ടപ്പടി സമരം ആരംഭിക്കുന്നത്. ഏകീകൃത പൊതുജനാരോഗ്യ നിയമം നടപ്പില്‍ വരുത്തണമെന്നാവശ്യപ്പെട്ട് ആരോഗ്യമന്ത്രി, ആരോഗ്യ വകുപ്പു സെക്രട്ടറി, ഡയറക്ടര്‍ എന്നിവര്‍ക്ക് നല്കിയ നിവേദനത്തെ അവഗണിക്കുന്നതില്‍ പ്രതിഷേധിച്ചാണ് സമരം നടത്തുന്നത്.
ഹെല്‍ത്ത് ഇന്സ്പെക്ടേഴ്സിനു യൂണിഫോം അനുവദിക്കുക, ജൂനിയര്‍ ഹെല്‍ത് ഇന്‍സ്പെക്ടര്‍ ഗ്രേഡ് 2 ന്റെ ശമ്പള സ്കെയില്‍ ഉയര്‍ത്തുക,ഹെല്‍ത് ഉന്‍സ്പെക്ടര്‍ തസ്തിക ഗസറ്റഡ് ആക്കുക, താലൂക്ക്-ജില്ലാ ജനറല്‍ ആശുപത്രികളില്‍ ഹൗസ്കീപ്പിങ് സംവിധാനം നടപ്പിലാക്കുക എന്നീ ആവശ്യങ്ങളും ഇതില്‍പ്പെടുന്നു.
ചില സ്വാര്‍ഥ താല്പര്യക്കാരുടെ ഇടപെടലുകള്‍ കൊണ്ടാണ് ഈ കാര്യത്തില്‍ ഇതുവരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നത്. സംഘടനയെ അവഗണിക്കുന്ന നിലപാടാണ് ആരോഗ്യവകുപ്പിന്റേതെന്ന് അരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: