തിരുവനന്തപുരം: അന്യസംസ്ഥാനത്ത് നിന്ന് കുട്ടികളെ കേരളത്തിലേക്ക് കൊണ്ടുവന്ന സംഭവത്തില്‍ ഡി.ഐ.ജി എസ്. ശ്രീജിത്ത് മനുഷ്യാവകാശ കമ്മിഷന് ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അനാഥാലയങ്ങളിലെ കുട്ടികളെ കുറിച്ചുള്ള പൂര്‍ണ വിവരങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ പക്കല്‍ ഇപ്പോഴില്ലെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
കുട്ടികളെ അനാഥാലയങ്ങളില്‍ എത്തിച്ചത് മനുഷ്യക്കടത്താണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതിനാല്‍ മനുഷ്യക്കടത്താണോയെന്ന് പ്രത്യേകം അന്വേഷിച്ചിട്ടില്ല. അനാഥാലയങ്ങള്‍ക്ക് ലഭിക്കുന്ന ഫണ്ടിന്റെ വിശദാംശങ്ങളും ലഭ്യമല്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു സംബന്ധിച്ച് കൂടുതല്‍ അന്വേഷിച്ച് കൃത്യത വരുത്തേണ്ടിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: