ബീജിംഗ്: ചൈനയിലെ തെക്കുപടിഞ്ഞാറന്‍ സിന്‍ജിയാങിലെ കഷ്ഗര് പ്രവിശ്യയില്‍ 13 അക്രമികളെ പോലീസുകാര്‍ വെടിവച്ചു കൊന്നു. ഏറ്റുമുട്ടലില്‍ മൂന്നു പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പൊലീസ് സ്റ്റേഷനിലേക്ക് സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഓടിച്ചു കയറ്റുകയും ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്തതലിനെ തുടര്‍ന്നായിരുന്നു പോലീസ് വെടിവയ്പ്പ് നടത്തിയത്. പ്രാദേശിക ഭീകരരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഇവര്‍ക്ക് വിദേശ ഭീകര സംഘടനകളുമായി ബന്ധമുണ്ടോയെന്നും സംശയിക്കുന്നുണ്ട്.
കഴിഞ്ഞ മാസം സിന്‍ജിയാങിന്റെ തലസ്ഥാനമായ ഉറുംഖിയിലുണ്ടായ സ്ഫോടനത്തില്‍ 43 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: