കോട്ടയം: പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ കുറിച്ച് ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ വളര്‍ത്താന്‍ ശ്രമം നടന്നെന്ന് മാധവ് ഗാഡ്ഗില്‍.
വന്‍കിട വികസനവാദികള്‍ രാജ്യത്തിന്റെ വിശാല താല്പര്യത്തിന് എതിര് നില്‍ക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. ആറന്മുളയില് ഭൂരഹിതര്‍ക്ക് നല്കാന് കണ്ടു വച്ചിരുന്ന ഭൂമി നിര്‍ദ്ദിഷ്ട വിമാനത്താവള പദ്ധതിക്ക് ലഭിച്ചത് എങ്ങനെയെന്നും അദ്ദേഹം ചോദിച്ചു. കേരളാ കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഗാഡ്ഗില്‍.
പശ്ചിമഘട്ട മേഖലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കണോയെന്ന് തീരുമാനിക്കേണ്ടത് അവിടെ താമസിക്കുന്നവരാണെന്ന് ഗാഡ്ഗില്‍ വ്യക്തമാക്കി.
താന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ജനപങ്കാളിത്തം കൂടി ഉറപ്പു വരുത്തിക്കൊണ്ടുള്ളതായിരുന്നെന്നും എന്നാല്‍ റിപ്പോര്‍ട്ട് അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി വരുത്തി തീര്‍ക്കാന്‍ നീക്കം നടന്നതിന്റെ ഫലമായി എതിര്പ്പുണ്ടാകുകയായിരുന്നെന്നും ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: