സാവോപോളോ: സ്വിറ്റ്‌സര്‍ലന്‍ഡിനെതിരായ മത്സരത്തിലെ തകര്‍പ്പന്‍ ജയത്തോടെ ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍. രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഫ്രാന്‍സ് സ്വിസ് പടയെ തകര്‍ത്തത്. ഗിറൗഡ്, മാത്യുഡി, വല്‍ബുയേന, കരിംബെന്‍സേമ, സിസോക്കോ എന്നിവരാണ് ഫ്രാന്‍സിന് വേണ്ടി വല കുലുക്കിയത്. ഷെമാലിയും ഷാക്കീരിയും സ്വിസ് ടീമിന് വേണ്ടി ആശ്വാസ ഗോളുകള്‍ നേടി.
പതിനേഴാം മിനിറ്റില്‍ ഒലിവര്‍ ഗിറൗഡ് ഫ്രന്‍സിനാണ് ഫ്രഞ്ച് പടയ്‌ക്ക് ലീഡ് സമ്മാനിച്ചത്.ആഘോഷം തീരും മുമ്പ് ബ്‌ളെയ്‌സ് മറ്റിയുദി വക രണ്ടാം ഗോള്‍.
മുപ്പത്തിരണ്ടാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ ലീഡുയര്‍ത്താനുള്ള അവസരം കരിം ബെന്‍സിമ നഷ്ടമാക്കി. പെനാല്‍റ്റി കിക്ക് നേരെ ഗോളിയുടെ കൈയില്‍. വാല്‍ബുവേനയിലൂടെയായിരുന്നു മൂന്നാം ഗോള്‍ പിറന്നത്.
പെനാല്‍റ്റി നഷ്ടമാക്കിയതിന്റെ പേരുദോഷം അറുപത്തിയേഴാം മിനിറ്റില്‍ ബെന്‍സിമ പരിഹരിച്ചു. ആറ് മിനിറ്റ് പിന്നിടുമ്പോഴേക്കും സിസോക്കോയിലൂടെ ഫ്രാന്‍സ് വീണ്ടും ലീഡുയര്‍ത്തി. സ്‌ക്കോര്‍ (5-0).
സ്വിറ്റ്‌സര്‍സന്റ് എണ്‍പത്തിയൊന്നാം മിനിറ്റിലായിരുന്നു തങ്ങളുടെ ആദ്യ ഗോള്‍ കുറിച്ചത്. 87-ാം മിനിറ്റില്‍ സ്വിസ് താരം ഗ്രാനിറ്റ് സാക്കയിലൂടെ ഫ്രാന്‍സിന്റെ വല വീണ്ടും കുലുക്കിയെങ്കിലും സ്വിസ് പട വിജയത്തിന് വളരെ അകലെയായിരുന്നു. സ്‌ക്കോര്‍ (5-2)
















