മൂവാറ്റുപുഴ: ഗ്രാമ പ്രദേശത്തെ ഹോട്ടലില്‍നിന്നും ഭക്ഷണം കഴിച്ച അന്‍പതോളം പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റു.ആരോഗ്യവിഭാഗവും,പോലീസും ചേര്‍ന്ന് ഹോട്ടല്‍ അടച്ച് പൂട്ടി.ഈസ്റ്റ് മാറാടി ഷാപ്പുംപടിയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി ഹോട്ടലില്‍ നിന്നും പൊറോട്ട കഴിച്ചവര്‍ക്കാണ് തലകറക്കവും,ഛര്‍ദ്ദിയും അനുഭവപ്പെട്ടത്.
വീട്ടിലേക്ക് പൊറോട്ട മാത്രം വാങ്ങിക്കൊണ്ട് പോയി കഴിച്ച കൊച്ചുകുട്ടിക്കും വയറിളക്കവും ഛര്‍ദ്ദിയും അനുഭവപ്പെട്ടതുമൂലമാണ് പൊറോട്ടയില്‍ നിന്നാണ് വിഷബാധഉണ്ടായതെന്ന് ഉറപ്പിച്ചത്.വിഷബാധയേറ്റവരെ മൂവാറ്റുപുഴ നിര്‍മ്മല മെഡിക്കല്‍ സെന്റര്‍, സെന്റ്ജോര്‍ജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.സംഭവം പുറത്തായതോടെ പഞ്ചായത്തിലെ ആരോഗ്യവിഭാഗവും,പോലീസും സ്ഥലത്തെത്തി ഹോട്ടലില്‍ പരിശോധന നടത്തി ഹോട്ടല്‍ പൂട്ടി സീല്‍ചെയ്തു.
മാറാടി പഞ്ചായത്തിലെ മറ്റ് നാല് ഹോട്ടലുകളിലും ഇന്നലെ ആരോഗ്യവിഭാഗം പരിശോധന നടത്തി.വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച് വരികയായിരുന്ന നാല് ഹോട്ടലുകളും ആരോഗ്യവിഭാഗം അടച്ച് പൂട്ടി സീല്‍ ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: