കൊച്ചി: കളമശേരി ഭൂമിതട്ടിപ്പ് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഗണ്മാന് സലിംരാജിനെ സിബിഐ ചോദ്യം ചെയ്തു. കൊച്ചി സിബിഐ ആസ്ഥാനത്തായിരുന്നു ചോദ്യം ചെയ്യല്‍. പ്രാഥമികമായ തെളിവെടുപ്പിന്റെ ഭാഗമായാണ് സലിംരാജിനെ ചോദ്യം ചെയ്തത്.
കളമശേരി ഭൂമി തട്ടിപ്പ് കേസില്‍ നിലവില്‍ സിബിഐ സമര്‍പ്പിച്ച എഫ്ഐആറില്‍ സലിംരാജ് പ്രതിയല്ല. എന്നാല്‍ രേഖകള്‍ തിരുത്താന്‍ സലിംരാജ് ഇടപെട്ടതിന്റെ തെളിവുകള്‍ സിബിഐക്ക് ലഭിച്ചിട്ടുണ്ട്. പരാതിക്കാരില്‍ പലരും സലിംരാജിനെതിരെ മൊഴിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. കളമശേരി ഭൂമി തട്ടിപ്പ് കേസ് അന്വേഷിക്കുന്ന തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിലെത്തി സലിംരാജിനെ ചോദ്യം ചെയ്തത്.
തൃക്കാക്കര വില്ലേജ് ഓഫീസര്‍ ഒന്നാം പ്രതിയും അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ രണ്ടാം പ്രതിയുമായാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിരിക്കുന്നത്. കേസില്‍ പ്രാഥമികമായ അന്വേഷണം പൂര്‍ത്തിയായതായി സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. തെളിവുകള്‍ കിട്ടുന്ന മുറയ്ക്കായിരിക്കും കേസില്‍ സലിംരാജിനെ പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ സിബിഐ തീരുമാനമെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: