ലക്ക്നൗ: ഉത്തര്‍പ്രദേശിലെ സമാജ്വാദി പാര്‍ട്ടി സര്‍ക്കാര്‍ ക്രിമിനലുകള്‍ക്ക് മുന്നില്‍ നിസഹായരെന്ന് ബിഎസ്പി. പ്രതിപക്ഷത്തെ നേരിടാന്‍ അവര്‍ക്ക് ധൈര്യമില്ലെന്നും സംസ്ഥാനത്തെ നിയമവാഴ്ച്ച തകര്‍ന്നെന്നും ബിഎസ്പി കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നടമാടുന്ന അഴിമതി, പീഡനവും ആത്മഹത്യകളും, നിയമ വാഴ്ച്ചയുടെ തകര്‍ച്ച എന്നിവയ്ക്കെതിരെ ബിഎസ്പി പ്രവര്‍ത്തിക്കാനൊരുങ്ങുകയാണ്. എന്നാല്‍ അഖിലേഷ് സര്‍ക്കാര്‍ അതിന് തയ്യാറായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് നസീമുദ്ദീന് സിദ്ദിഖി പറഞ്ഞു.
ചോദ്യോത്തരവേളയ്ക്ക് ശേഷമാണ് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് ഇത്തരത്തില്‍ പ്രതികരിച്ചത്. പ്രശ്നങ്ങളില്‍ യാതൊരു വിധത്തിലുള്ള പ്രതികരണവും സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും സിദ്ദിഖി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: