ന്യൂദല്‍ഹി: അവശ്യവസ്തുക്കളുടെ വിലക്കയറ്റം തടയാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി നിയമഭേദഗതിക്ക് ഒരുങ്ങുന്നു. പൂഴ്ത്തിവയ്പ്പുകാര്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദ്ദേശിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അധികാരം നല്കുന്ന വകുപ്പ് അവശ്യവസ്തു നിയമത്തില്‍ കൂട്ടിച്ചേര്‍ക്കാനാണ് ഉദ്ദേശിക്കുന്നത്.
മഴ കുറയുമെന്നും ഇറാഖ് കലാപത്തിന്റെ പേരില്‍ എണ്ണ വില ഉയരുമെന്നും ആശങ്ക ഉയര്‍ന്നതിനാല്‍ അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പ്പ് തുടങ്ങിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇവയുടെ വില ചില സ്ഥലങ്ങളില്‍ വന്‍തോതില്‍ കൂടുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിയമ ഭേദഗതിക്ക് ഒരുക്കം.
അവശ്യവസ്തു സംഭരിച്ച് പൂഴ്ത്തി വയ്ക്കുന്നവര്‍ക്കെതിരെ നടപടി വേണമെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ കത്തയച്ചാലും സംസ്ഥാനങ്ങള്‍ പലപ്പോഴും പ്രതികരിക്കാറില്ല. കൃത്യമായ പരിശോധനകളും തുടര്‍ നടപടികളുമുണ്ടെങ്കില് പൂഴ്ത്തി വയ്പ്പ് തടയാന്‍ കഴിയും. പൂഴ്ത്തി വയ്പ്പുകാരെ കണ്ടെത്തി കര്‍ശനമായ നിയമ നടപടികള്‍ എടുക്കേണ്ടതുമുണ്ട്.
അവശ്യവസ്തു നിയമം നടപ്പാക്കാനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കാണ്. കേന്ദ്രത്തിന് ഒരധികാരവുമില്ല. അതേസമയം വിലക്കയറ്റത്തിെന്റ മുഴുവന്‍ ഉത്തരവാദിത്വവും കേന്ദ്രത്തിെന്റ തലയിലാണ് താനും. ഈ അവസ്ഥ ഒഴിവാക്കാനാണ് നിയമഭേദഗതി.
പൂഴ്ത്തിവയ്പ്പ് തടയാന്‍ പരിശോധന നടത്തുന്നതിലും നടപടി എടുക്കുന്നതിലും മിക്ക സംസ്ഥാനങ്ങളും വീഴ്ച വരുത്തുന്നുണ്ട്. 2010 മുതല്‍ 2013 വരെയുള്ള നടപടികള്‍ പരിശോധിച്ചാല്‍ തമിഴ്നാട്. ഗുജറാത്ത്, ഹിമാചല്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ മാത്രമാണ് നല്ല രീതിയില്‍ ഇത്തരം നടപടികള്‍ എടുത്തിട്ടുള്ളത്. നടപടിക്ക് സംസ്ഥാനങ്ങളെ നിര്‍ബന്ധിക്കുന്ന നിയമം വന്നാല്‍ സ്ഥിതിക്ക് കുറേയെങ്കിലും മാറ്റം വരും.
2011 ല്‍ നരേന്ദ്ര മോദി കമ്മിറ്റി അന്നത്തെ കേന്ദ്ര സര്‍ക്കാരിനു സമര്‍പ്പിച്ച നിര്‍ദ്ദേശങ്ങളും ഭേദഗതിയില്‍ ഉള്‍പ്പെടുത്തും. നിത്യോപയോഗ സാധനങ്ങള്‍ ന്യായവിലയ്ക്ക് ലഭ്യമാക്കാന്‍ പെട്ടെന്ന് നശിക്കാത്തയിനം സാധനങ്ങള്‍ക്ക് ലൈസന്സിംഗ,് രജിസ്ട്രേഷന് സമ്പ്രദായം നടപ്പാക്കണമെന്നാണ് മോദി കമ്മറ്റിയുടെ ഒരു നിര്‍ദ്ദേശം. ഇവയ്ക്ക് ലൈസന്‍സ് നല്കാന് കേന്ദ്ര അതോറിറ്റി വേണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു. ഓണ്‍ ലൈനില്‍ സ്റ്റോക്ക് വിവരങ്ങള്‍ കൃത്യമായി പ്രഖ്യാപിച്ചിരിക്കണമെന്നും ശുപാര്‍ശയുണ്ട്.
അതിനിടെ വിലക്കയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെടുത്തു തുടങ്ങി.ഇതിെന്റ ഭാഗമായി അവശ്യവസ്തുക്കളുടെ കയറ്റുമതിയിലും 22 ഭക്ഷ്യ ഉല്‍പ്പന്നങ്ങളുടെ ക്രയവിക്രയത്തിലും നിയന്ത്രണം ഏര്‍പ്പെടുത്തി. ഭക്ഷ്യ ഉല്പന്നങ്ങളുടെ കയറ്റുമതി തീരുവ ഉയര്‍ത്തി. കയറ്റുമതി ചെയ്യുന്ന ഉള്ളിയുടെ വില ടണ്ണിന് 150 ഡോളര്‍ ആയിരുന്നത് കുറഞ്ഞത് 300 ഡോളറായി ഉയര്‍ത്തി. ഉരുളക്കിഴങ്ങിന്റെ കയറ്റുമതി തടഞ്ഞു. കയറ്റുമതി തീരുവ വര്‍ധിപ്പിക്കുന്നതോടെ ഉല്‍പ്പന്നങ്ങള്‍ രാജ്യത്ത് തന്നെ വിറ്റഴിച്ച് വിലക്കയറ്റം തടയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: