Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വാന്‍പെഴ്സിയുടെ വണ്ടര്‍ ഗോള്‍, ഡെമ്പ്സിയുടെ മിന്നല്‍ ഗോള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2014, 09:41 pm IST
inSports

റിയോ ഡി ജെയിനെറോ: ലോകകപ്പ്‌ ഫുട്ബോളില്‍ ഗ്രൂപ്പ്‌ ഘട്ടത്തിലെ ആദ്യ റൗണ്ട്‌ മത്സരങ്ങള്‍ പൂര്‍ത്തിയാവുകയും 32 ടീമുകളുടെയും പ്രകടനം വിലയിരുത്തുകയും ചെയ്യുമ്പോള്‍ ഏറെ കിരീടസാധ്യതയുള്ള സംഘങ്ങള്‍ ജര്‍മ്മനിയും ഇറ്റലിയും ഹോളണ്ടുമാണ്‌. ഇവര്‍ക്ക്‌ പിന്നിലേ ആതിഥേയരായ ബ്രസീലിനും മുന്‍ ചാമ്പ്യന്മാരായ അര്‍ജന്റീനക്കും ഫ്രാന്‍സിനും ഇംഗ്ലണ്ടിനുമൊക്കെ സാധ്യതയുള്ളൂ. ദയനീയ തോല്‍വിയോടെ തുടങ്ങിയെങ്കിലും നിലവിലെ ചാമ്പ്യന്മാരായ സ്പെയിനിനെയും എഴുതിത്തള്ളാന്‍ കഴിയില്ല.

16 കളികള്‍ കഴിഞ്ഞപ്പോള്‍ 3.06 ശരാശരിയില്‍ 49 ഗോളുകളാണ്‌ പിറന്നത്‌. ഹോളണ്ട്‌ ക്യാപ്റ്റന്‍ റോബിന്‍ വാന്‍ പെഴ്സിയുടെ അത്ഭുത ഗോളും അമേരിക്കന്‍ നായകന്‍ ക്ലിന്റ്‌ ഡെമ്പ്സിയുടെ അതിവേഗ ഗോളും ജര്‍മ്മനിയുടെ തോമസ്‌ മുള്ളറുടെ ഹാട്രിക്കും വേറിട്ടുനില്‍ക്കുന്നു. ഒരു മത്സരം മാത്രമാണ്‌ ഗോള്‍രഹിത സമനിലയില്‍ കലാശിച്ചത, ഗ്രൂപ്പ്‌ എഫില്‍ ഇറാന്‍-നൈജീരിയ മുഖാമുഖം. 1958ലെ സ്വീഡിഷ്‌ ലോകകപ്പിന്‌ ശേഷമുള്ള ഏറ്റവും മികച്ച ഗോള്‍ ആവറേജാണിത്‌. ആദ്യ റൗണ്ടിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കിയത്‌ ഹോളണ്ടും ജര്‍മ്മനിയുമാണ്‌. ഹോളണ്ട്‌ ഒന്നിനെതിരെ അഞ്ച്‌ ഗോളുകള്‍ക്ക്‌ സ്പെയിനിനെ കീഴടക്കിയപ്പോള്‍ ജര്‍മ്മനി 4-0ന്റെ ജയമാണ്‌ പോര്‍ച്ചുഗലിനെതിരെ നേടിയത്‌. ആറ്‌ ടീമുകള്‍ പിന്നിട്ടുനിന്നശേഷം വിജയത്തിലേക്ക്‌ കുതിച്ചവരില്‍പ്പെടുന്നു.

ഇതുവരെ നടന്നതില്‍ ഏറ്റവും നിലവാരമുള്ള മത്സരം ഗ്രൂപ്പ്‌ ഡിയില്‍ ഇറ്റലി-ഇംഗ്ലണ്ട്‌ പോരാട്ടം തന്നെ. സമ്പൂര്‍ണ്ണത അവകാശപ്പെടാവുന്ന മത്സരം. പ്രതിരോധം മുതല്‍ മുന്നേറ്റനിരവരെ പഴുതുകളൊന്നും അവശേഷിക്കാത്ത ടീമുകള്‍. ദുര്‍ബലമായ ചില കണ്ണികള്‍ ഇംഗ്ലണ്ട്‌ ടീമില്‍ ഉണ്ടായിരുന്നെങ്കിലും അതു കൂടി പരിഹരിക്കാന്‍ സഹകളിക്കാര്‍ ശ്രദ്ധിച്ചിരുന്നു. ഏതെങ്കിലും ഘട്ടത്തില്‍ ജര്‍മനിക്കെതിരെ കളിക്കേണ്ടിവരുകയാണെങ്കില്‍ അവരെ വിഷമിപ്പിക്കാന്‍ പോകുന്നത്‌ ഇതായിരിക്കും. മിഡ്ഫീല്‍ഡിനെക്കുറിച്ച്‌ ഇംഗ്ലണ്ടിന്‌ ആശങ്കപ്പെടേണ്ടതില്ല. ഡാനിയേല്‍ സ്റ്റര്‍ഡിജിന്റെയും റഹീം സ്റ്റര്‍ലിങ്ങിന്റെയും വേഗമേറിയ നീക്കങ്ങള്‍ വെയ്ന്‍ റൂണിയുടെ കുറവു കൂടി നികത്താന്‍ പോന്നതാണ്‌. ഇറ്റലിയുടെ മിഡ്ഫീല്‍ഡ്‌ ജനറല്‍ ആന്ദ്രേ പിര്‍ലോയ്‌ക്ക്‌ പ്രായമേറുന്തോറും കൃത്യതയും വേഗവും മൂര്‍ച്ചയും കൂടിവരുന്നു. പരിചയക്കുറവുള്ള സഹതാരങ്ങളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതാണ്‌ അദ്ദേഹത്തിന്റെ സാന്നിധ്യം.
ബഫണിന്‌ പകരക്കാരനായി വന്ന ഗോള്‍കീപ്പറും മോശമാക്കിയില്ല. മരിയോ ബെല്ലോട്ടെല്ലി സ്കോറിംഗ്‌ തുടങ്ങിയതും ആദ്യമത്സരത്തില്‍ പ്രകോപിതനാകാതിരുന്നതും ഇറ്റലിക്ക്‌ ആശ്വാസം നല്‍കുന്ന മറ്റൊരു കാര്യം. ലോക ചാമ്പ്യന്മാര്‍ക്കെതിരെ ലഭിച്ച ഏകപക്ഷീയജയം മറ്റു മത്സരങ്ങളില്‍ ഹോളണ്ട്‌ ആവര്‍ത്തിക്കണമെന്നില്ല. സ്പെയിന്‍ ടീമെന്ന നിലയില്‍ അടിമുടി തകര്‍ന്നപ്പോഴാണ്‌ അവര്‍ക്ക്‌ മേല്‍ക്കൈ ലഭിച്ചത്‌. മറ്റു ടീമുകളോടുകളിക്കുമ്പോള്‍ കാര്യങ്ങള്‍ അങ്ങനെയാകില്ല. കനത്ത തോല്‍വി പിണഞ്ഞെങ്കിലും സ്പെയിനിനെ കളിയറിയാവുന്നവര്‍ എഴുതിത്തള്ളില്ല. വാശിയോടെ തിരിച്ചെത്താന്‍ അവര്‍ക്കാകും. ആദ്യ മത്സരത്തില്‍ ജര്‍മ്മനിനോട്‌ 4-0ന്‌ പരാജയപ്പെട്ടെങ്കിലും പോര്‍ച്ചുഗലിനെയും തിരസ്കരിക്കാന്‍ സാധ്യമല്ല.

ഒരുഗോള്‍ വഴങ്ങിയിട്ടും സാധാരണ നിലയില്‍ തന്നെ കളി തുടര്‍ന്ന ബെല്‍ജിയം ആരാധകര്‍ക്കു നല്‍കുന്ന പ്രതീക്ഷകള്‍ വലുതാണ്‌. സെമിഫൈനല്‍ വരെ അവരുണ്ടാകുമെന്നു കരുതപ്പെടുന്നു. ബ്രസീല്‍ ശരാശരി നിലവാരമാണ്‌ ഇതുവരെ പ്രകടിപ്പിച്ചതെങ്കില്‍ ബോസ്നിയക്കെതിരായ അര്‍ജന്റീനയുടെ പ്രകടനം അതിലും മോശമായി. എന്നാല്‍ ആദ്യ മത്സരങ്ങളില്‍ കണ്ട ടീമുകളെയായിരിക്കില്ല ഇനി കാണാന്‍പോകുന്നത്‌. അതുകൊണ്ടുതന്നെ കണക്കുകളും ശക്തിസംതുലനങ്ങളുമെല്ലാം മാറിമറിയാന്‍ സാധ്യതയുണ്ട്‌.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എനിക്കോ ദേശീയ അവാർഡോ ? അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ അവര്‍ക്ക് അബദ്ധം പറ്റിയതാണോ, അതോ പേര് മാറിപോയതാണോ എന്നൊക്കെ ചിന്തിച്ചിരുന്നു’ : ഇന്ദ്രന്‍സ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

പുതിയ വാര്‍ത്തകള്‍

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.