ബാഗ്ദാദ്: ഇറാഖില്‍ സുന്നി ഭീകരര്‍ ബായ്ജിയിലെ എണ്ണ ശുദ്ധീകരണ ശാല ആക്രമിച്ചു. ഇറാഖിലെ ഏറ്റവും വലിയ എണ്ണശുദ്ധീകരണ ശാലയാണിത്. മൂന്ന് കവാടങ്ങളുള്ള എണ്ണ ശാലയുടെ രണ്ട് ഭാഗത്ത് നിന്നും ഒരേസമയമായിരുന്നു ആക്രമണം. ശുദ്ധീകരണ ശാലയുടെ മുക്കാല്‍ ഭാഗവും ഭീകരര്‍ നിയന്ത്രണത്തലാക്കിയെന്നാണ് റിപ്പോര്‍ട്ട്.
ബാഗ്ദാദില്‍ നിന്നും 2102 കിലോമീറ്റര്‍ അകലെയാണ് ബായ്ജ്. ഇന്ന് പുലര്‍ച്ചെയാണ് ആക്രമണം ഉണ്ടായത്. ഭീകരര്‍ പ്രയോഗിച്ച മോര്‍ട്ടാറുകളില്‍ ഒരെണ്ണം വെയര്‍ഹൗസില്‍ പതിക്കുകയും തീപിടിക്കുകയും ചെയ്തു. എണ്ണ ശുദ്ധീകരണ ശാലയിലെ വിദേശ തൊഴിലാളികളെ ചൊവ്വാഴ്ച തന്നെ ഒഴിപ്പിച്ചിരുന്നു.
ഇറാഖിന്റെ ആഭ്യന്തര ആവശ്യങ്ങള്‍ക്കുള്ള പെട്രോള്‍, ഭക്ഷ്യ എണ്ണ, വൈദ്യുത ഉത്പാദന കേന്ദ്രങ്ങളിലേക്കുള്ള ഇന്ധനം എന്നിവ ശുദ്ധീകരിച്ച് നല്കുന്ന ബായ്ജിയില് നിന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: